ദേശീയപാത 744: ഭൂവുടമകൾക്ക് നഷ്ടപരിഹാരം വൈകില്ല
text_fieldsകൊല്ലം: ദേശീയപാത 744 ന്റെ വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമകള്‍ക്ക് വേഗത്തിൽ നഷ്ടപരിഹാര തുക നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാർ. ഇതുസംബന്ധിച്ച് മന്ത്രി നിതിന്‍ ഗഡ്ഗരി ഉറപ്പുനല്‍കിയതായി എന്‍.കെ. പ്രേമചന്ദ്രന് എം.പി അറിയിച്ചു. ന്യൂഡല്‍ഹിയില്‍ മന്ത്രിയുടെ വസതിയില്‍ ദേശീയപാത അതോറിറ്റി ഉന്നതതല ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് വിവരമറിയിച്ചത്.
ഭൂമി ഏറ്റെടുക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട 25 ശതമാനം വിഹിതം നല്‍കുന്നതില്‍നിന്ന് ഏകപക്ഷീയമായി പിന്മാറിയതിനാലാണ് നഷ്ടപരിഹാരം തുക നല്കാന് കാലതാമസമുണ്ടായത്. സംസ്ഥാന സര്‍ക്കാര്‍ പിന്മാറിയയോടെ മുഴുവന്‍ നഷ്ടപരിഹാര തുകയും കേന്ദ്രം നല്‍കണമെന്നാവശ്യപ്പെട്ട് എം.പി നിവേദനം നൽകിയിരുന്നു.
ചര്‍ച്ചയില്‍ മുഴുവന്‍ നഷ്ടപരിഹാര തുകയും കേന്ദ്ര സര്‍ക്കാര്‍ വഹിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയെങ്കിലും നിര്‍മാണത്തിനാവശ്യമായ സാധനങ്ങള്‍ക്കുള്ള ജി.എസ്.ടിയും റൊയാലിറ്റിയും ഒഴിവാക്കി കൊടുക്കണമെന്ന് കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നിർദേശം അംഗീകരിച്ചോ നിരാകരിച്ചോയെന്ന് മറുപടി നല്കുന്നതില് കേരളം താമസമുണ്ടാക്കി. സംസ്ഥാനത്തിന്റെ മറുപടി ലഭിക്കാതെ കേന്ദ്രത്തിന് തുടര്‍നടപടി സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് മന്ത്രി യോഗത്തില്‍ വെളിപ്പെടുത്തി.
കേന്ദ്രം പണം അനുവദിച്ചാലും അത് ഭൂഉടമകള്‍ക്ക് നല്‍കാനുള്ള ഭരണപരമായ നടപടികള്‍ പുര്ത്തിയാക്കേണ്ടത് സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള ഭൂമി ഏറ്റെടുക്കലിന് നിയോഗിച്ചിട്ടുള്ള റവന്യൂ ഉദ്യോഗസ്ഥരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.