Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightദേശീയപാത വികസനം;...

ദേശീയപാത വികസനം; ജില്ലയിലെ നിർമാണ പ്രവർത്തനം മന്ദഗതിയിൽ

text_fields
bookmark_border
national highway
cancel
camera_alt

ദേ​ശീ​യ​പാ​ത നി​ർ​മാ​ണം ന​ട​ക്കു​ന്ന ക​ട​വൂ​ർ മേ​ഖ​ല​യി​ൽ പാ​ലം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള

സ്ഥ​ല​ത്ത്​ വെ​ള്ളം കെ​ട്ടി​യ​നി​ല​യി​ൽ

കൊ​ല്ലം: ദേ​ശീ​യ​പാ​ത ആ​റു​വ​രി​പ്പാ​ത​യാ​യി വി​ക​സി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ജി​ല്ല​യി​ൽ മ​ന്ദ​ഗ​തി​യി​ലാ​കു​ന്ന​താ​യി ആ​ക്ഷേ​പം. തു​ട​ക്ക​ത്തി​ൽ അ​തി​വേ​ഗം ന​ട​ന്ന നി​ർ​മ്മാ​ണ ം അ​ടു​ത്ത​നാ​ളു​ക​ളി​ലാ​ണ്​ നി​ര​ങ്ങി​നീ​ങ്ങാ​ൻ തു​ട​ങ്ങി​യ​ത്. പ​ല​യി​ട​ത്തും നി​ർ​മാ​ണം പൂ​ർ​ണ​മാ​യും നി​ല​ച്ച സ്ഥി​തി​യി​ലാ​ണ്.

നി​ർ​മാ​ണ​ത്തി​ന്‌ ത​ട​സ​മി​ല്ലാ​ത്ത​വി​ധം ഗ​താ​ഗ​തം സം​വി​ധാ​നം സു​ഗ​മ​മാ​ക്കാ​ൻ ട്രാ​ഫി​ക്ക്‌ വാ​ർ​ഡ​ൻ​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന പൊ​ലീ​സ്​ നി​ർ​ദേ​ശ​വും ന​ട​പ്പാ​ക്കി​യി​ല്ല. ക​രാ​റു​കാ​ർ പ​ല​യി​ട​ത്തും ട്രാ​ഫി​ക്‌ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്‌ പൊ​ലീ​സു​മാ​യി പോ​ലും ആ​ലോ​ചി​ക്കാ​തെ ആ​ണ്‌. ഇ​ത്‌ റോ​ഡ്​ ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന ജം​ഗ്‌​ഷ​നു​ക​ളി​ലൊ​ക്കെ​യും വ​ലി​യ ഗ​താ​ഗ​ത കു​രു​ക്കാ​ണ്​ സൃ​ഷ്ടി​ക്കു​ന്ന​ത്‌. ഉ​ത്ത​രേ​ന്ത്യ​ൻ ക​മ്പ​നി​ക​ളാ​ണ്‌ നി​ർ​മാ​ണ​ക്ക​രാ​ർ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്‌ .

നി​ർ​മ്മാ​ണ കാ​ര്യ​ത്തി​ൽ ഒ​ന്നി​നും ഏ​കോ​പ​ന​മി​ല്ലാ​ത്ത സ്ഥി​തി​യു​മാ​ണ്. കാ​യം​കു​ളം കൊ​റ്റു​കു​ള​ങ്ങ​ര മു​ത​ൽ കാ​വ​നാ​ടു​വ​രെ 31.5 കി​ലോ മീ​റ്റ​ർ നി​ർ​മാ​ണ​ത്തി​ന്‌ 1230 കോ​ടി രൂ​പ​യു​ടെ ക​രാ​ർ വി​ശ്വാ​സ​മു​ദ്ര എ​ൻ​ജി​നി​യ​റി​ങ് പ്രൈ​വ​റ്റ്‌ ലി​മി​റ്റ​ഡ്‌ ക​മ്പ​നി​യും കാ​വ​നാ​ടു മു​ത​ൽ ക​ട​മ്പാ​ട്ടു​കോ​ണം വ​രെ 1100 കോ​ടി രൂ​പ​യു​ടെ ക​രാ​ർ ശി​വാ​ല​യ ക​ൺ​സ്‌​ട്ര​ക്‌​ഷ​ൻ ക​മ്പ​നി​യു​മാ​ണ്‌ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്‌.

നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ റോ​യ​ൽ​റ്റി ഒ​ഴി​വാ​ക്കി മ​ണ്ണും മ​ണ​ലും പാ​റ​യും എ​ടു​ക്കാ​ൻ അ​വ​സ​രം ഒ​രു​ക്കി​യി​ട്ടും ക​രാ​റു​കാ​ർ അ​തി​ന​നു​സ​രി​ച്ച്​ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്നി​ല്ല. ഓ​ച്ചി​റ, ക​രു​നാ​ഗ​പ്പ​ള്ളി, ച​വ​റ, നീ​ണ്ട​ക​ര ഭാ​ഗ​ങ്ങ​ളി​ൽ നി​ർ​മാ​ണം നി​ർ​ത്തി​വ​ച്ച സ്ഥി​തി​യാ​ണ്‌. കൊ​ട്ടി​യം, ചാ​ത്ത​ന്നൂ​ർ, പാ​രി​പ്പ​ള്ളി മേ​ഖ​ല​യി​ലും ഇ​തേ സാ​ഹ​ച​ര്യ​മാ​ണ്. നി​ർ​മാ​ണ വേ​ഗ​ത കു​റ​ഞ്ഞ​തി​ന്‌ ഇ​തു​വ​രെ കാ​ര​ണം പ​റ​ഞ്ഞ​ത്​ ശ​ക്​​ത​മാ​യ മ​ഴ​യാ​ണെ​ന്നാ​യി​രു​ന്നു. ഇ​പ്പോ​ൾ മ​ഴ മാ​റി​നി​ന്നി​ട്ടും പ​ഴ​യ അ​വ​സ്ഥ​യി​ൽ ഒ​രു​മാ​റ്റ​വു​മി​ല്ല. സ​ർ​വീ​സ്‌ റോ​ഡ്‌ പ​ല​യി​ട​ത്തും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്‌. ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ ഏ​റെ പ്ര​യാ​സ​െ​പ​ടു​ക​യാ​ണ്. അ​വ​ർ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത്​ നി​ത്യ​സം​ഭ​വ​മാ​യി.

വാ​ഹ​ന​ങ്ങ​ൾ​ക്കു തി​രി​ഞ്ഞു​പോ​കേ​ണ്ട സ്ഥ​ല​ങ്ങ​ളെ​ക്കു​റി​ച്ച്‌ മു​ന്ന​റി​യി​പ്പ്‌ ബോ​ർ​ഡു​ക​ളോ സി​ഗ്ന​ലോ ഇ​ല്ല. അ​വി​ട​ങ്ങ​ളി​ൽ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ നി​ൽ​ക്കു​ന്ന​വ​രാ​ക​ട്ടെ തോ​ന്നി​യ​പോ​ലെ​യാ​ണ്​ കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​ത്. അ​ടി​പ്പാ​ത നി​ർ​മാ​ണ​സ്ഥ​ല​ങ്ങ​ളി​ലും അ​പ​ക​ട​സാ​ധ്യ​ത ഏ​റെ​യാ​ണ്‌.

ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ഓ​ഫ്‌ ഇ​ന്ത്യ​യു​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​മാ​ണം വി​ല​യി​രു​ത്ത​ണ​മെ​ന്നാ​ണ്​ ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം. 2025 അ​വ​സാ​നം പ​ണി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​ണ്​ ​ മ​ന്ത്രി മു​ഹ​മ്മ​ദ്​ റി​യാ​സ് പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ പ​ണി ഈ ​സ്വ​ഭാ​വ​ത്തി​ലാ​ണ്​ പോ​കു​ന്ന​തെ​ങ്കി​ൽ അ​ത്​ വി​ദൂ​ര സ്വ​പ്നം മാ​ത്ര​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsNational Highway Development
News Summary - National Highway Development; Construction activity in the district is slow
Next Story