ദേശീയപാത വികസനം; വാളക്കോട് പാലം പ്രത്യേക പരിഗണന നല്കി പരിശോധിക്കും -എം.പി
text_fieldsകൊല്ലം: ലോക്സഭ മണ്ഡലത്തിലെ ദേശീയപാതവികസനവുമായി ബന്ധപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന് എം.പി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ ചെയര്മാന് സന്തോഷ് കുമാര്‍ യാദവ്, അംഗം വെങ്കിടരമണ, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി.
ബ്ലാക്ക് സ്പോട്ടായ വാളക്കോട് െറയില്‍വേ നിര്‍മിച്ചിട്ടുള്ള മേല്പാലത്തിനുമുകളില് കൂടി ദേശീയപാത വീതി കൂട്ടി ഗതാഗതം സുഗമമാക്കുവാനുള്ള നടപടി സ്വീകരിക്കുക, ദേശീയപാത 744 ഉം ദേശീയപാത 183 ഉം ബന്ധിപ്പിക്കുന്ന ഇളമ്പള്ളൂര്‍ െറയില്‍വേ ക്രോസ് നിര്‍മാണത്തിന്റെ പൂര്‍ണ ചെലവും ദേശീയപാത മുക്കട െറയില്‍വേ മേല്‍പാല നിര്‍മാണവും അതോറിറ്റി ഏറ്റെടുക്കുക തുടങ്ങിയവ ചര്‍ച്ച ചെയ്തു. നിരന്തര അപകടത്തിലൂടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ജീവഹാനി സംഭവിക്കുകയും ചെയ്യുന്ന വാളക്കോട് െറയില്‍വേ മേല്പാലത്തിലൂടെ വീതി കൂടിയ റോഡ് നിര്‍മിക്കേണ്ടതിന്റെ ആവശ്യകത ധരിപ്പിച്ചു. പാലത്തിന്റെ വീതി കുറവ് കൊണ്ട് സമീപത്ത് ഉണ്ടായ അപകടങ്ങളുടെ കണക്കുകള്‍ ഹാജരാക്കിയാണ് ചർച്ച നടത്തിയത്.
പാലം പ്രത്യേക പരിഗണന നല്കി പരിശോധനക്ക് വിധേയമാക്കുമെന്ന് അധികൃതര്‍ ഉറപ്പുനൽകിയതായി എം.പി പറഞ്ഞു. ഇളമ്പള്ളൂര്‍, മുക്കട െറയില്‍വേ മേല്പാലങ്ങള് ദേശീയപാതക്ക് കുറുകെയുള്ള ലെവല്‍ക്രോസ് നീക്കം ചെയ്തുള്ളവ അല്ലാത്തതിനാല്‍ നിലവിലുള്ള മാനദണ്ഡങ്ങളിൽ ദേശീയപാത അതോറിറ്റിയുടെ പരിധിക്കുള്ളില്‍ വരുന്നില്ലെങ്കിലും പ്രദേശത്തിന്റെ പ്രത്യേകതയും ബ്ലാക്ക് സ്പോട്ട് പരിഗണനയും നല്കി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ദേശീയപാത 66 ലെ ഇടപ്പള്ളിക്കോട്ട, വേട്ടുതറ അടിപ്പാതകള്‍ ഒരു കാരണവശാലും ഒഴിവാക്കാന്‍ കഴിയുന്നതല്ലെന്നും എം.പി അധികൃതരെ ധരിപ്പിച്ചു. രണ്ട് അടിപ്പാതകളുടെയും ആവശ്യം ദേശീയപാത അതോറിറ്റിയുടെ പരിഗണനയിലാണെന്നും സാങ്കേതകിയും സാമ്പത്തികവുമായ സാധ്യതകള്‍ കൂടി കണക്കിലെടുത്ത് അന്തിമ തീരുമാനം കൈക്കൊള്ളണമെന്നും ദേശീയപാത അതോറിറ്റി അധികൃതര്‍ ഉറപ്പുനൽകിയതായും എം.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.