പ്രസവാവധി കഴിഞ്ഞെത്തുന്നവരോട് അവഗണനയെന്ന് ആക്ഷേപം
text_fieldsകൊല്ലം: പ്രസവാവധികഴിഞ്ഞെത്തുന്നവർക്ക് അതേ സ്ഥലത്തും തസ്തികയിലും നിയമനം നൽകാൻ മടിക്കുന്നതായി പരാതി. കൊല്ലം ജില്ലയിൽ പഞ്ചായത്ത് സെക്ഷനിലടക്കം നിരവധി വകുപ്പുകളിൽ ഇത്തരത്തിൽ മനുഷ്യാവകാശ ലംഘനം നടക്കുന്നതായാണ് പരാതി.
വനിതജീവനക്കാർക്ക് ആറുമാസവും അതിലധികവും പ്രസവാവധി അനുവദിക്കാറുണ്ട്. അവർ ജോലിചെയ്തിരുന്ന സ്ഥാനത്ത് ജൂനിയറോ അല്ലാത്തവരോ ആയവർക്ക് താൽക്കാലിക നിയമനം നൽകുകയും പ്രസവാവധികഴിഞ്ഞെത്തുമ്പോൾ അതേ പോസ്റ്റിൽ ജോലി തുടരാൻ അനുവദിക്കുകയുമാണ് സാധാരണ ചെയ്യാറ്. മനുഷ്യാവകാശ കമീഷന്റെയും സർക്കാറിന്റെയും നിർദേശവും ഇതാണ്. ജില്ലയിലെ പല വകുപ്പുകളിലും താഴ്ന്ന തസ്തികയിൽ ജോലിചെയ്യുന്നവർക്ക് ഈ അവകാശം ലഭിക്കുന്നിെല്ലന്നാണ് ആക്ഷേപം. വെളിനല്ലൂർ പഞ്ചായത്തിൽ ഇത്തരത്തിൽ പ്രസവാവധി കഴിഞ്ഞെത്തിയ യുവതിക്ക് ജോലിയിൽ പുനഃപ്രവേശനം നൽകാതെ അകലെ മറ്റൊരുസ്ഥലത്തേക്ക് മാറ്റി. ജില്ല പഞ്ചായത്തിലും ഒരു ജീവനക്കാരിക്ക് ഈ അനുഭവമുണ്ടായി. ജില്ലയിലെ സർക്കാർ ഓഫിസുകളിൽ ഇത്തരത്തിൽ സ്വജനപക്ഷപാതപരമായ നിലപാട് പലരോടും പുലർത്തുന്നതായി ആക്ഷേപമുണ്ട്.
പ്രസവാവധിയിൽ പോകുന്നവർക്ക് പകരം നിയമിക്കപ്പെടുന്നവരെ സംരക്ഷിക്കാനാണ് ഇതെന്നാണ് പരാതി. അതേസമയം, അത്തരത്തിൽ ഒരു പരാതിയും ശ്രദ്ധയിൽപെട്ടിട്ടിെല്ലന്ന് പഞ്ചായത്ത് വകുപ്പ് ജോയന്റ് ഡയറക്ടർ സാജു ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.