ദേശീയപാത വികസനം: നഷ്ടപരിഹാരം കച്ചവടക്കാർക്ക് നിഷേധിക്കുന്നതിൽ പ്രതിഷേധം
text_fieldsകൊല്ലം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ടുള്ള നഷ്ടപരിഹാരം കച്ചവടക്കാർക്ക് നിഷേധിച്ച് കെട്ടിട ഉടമകൾക്ക് നൽകുന്നതിൽ പ്രതിഷേധം. വാടകക്ക് കട എടുത്ത വ്യാപാരികൾ കെട്ടിടത്തിൽ മുടക്കിയിട്ടുള്ള സ്ഥിരം ആസ്ഥികളുടെ വിലകൂടി നിർണയിച്ചാണ് കെട്ടിട ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നത്. എന്നാൽ ഇത് വ്യാപാരികൾക്ക് ലഭിക്കാത്ത സാഹചര്യമാണെന്ന് കേരള വ്യാപാരി വ്യവസായി സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പണം കൈപ്പറ്റിയവരിൽ നിന്നും തുക തിരികെ ഈടാക്കി കച്ചവടക്കാരന് നൽകുക, കെട്ടിട വിലയും വാടകക്കാരന് ലഭിക്കേണ്ട തുകയും വെവ്വേറെ തയാറാക്കി നൽകി വാടകക്കാർക്ക് തുക നൽകുവാൻ ഉടമകളെ ബാധ്യസ്ഥരാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജനുവരി ഏഴിന് ആയിരം വ്യാപാരികൾ എൻ.എച്ച്.എൽ.എ ഓഫിസിൽ വിവരാവകാശ സമരം നടത്തും.
കൊച്ചിയിൽ പ്രവർത്തിക്കുന്ന സമാറാ കൺസൽട്ടൻസ് ആൻഡ് ഡെവലപ്പേഴ്സ് എന്ന കമ്പനി കെട്ടിട വില നിർണയത്തിനൊപ്പം കച്ചവടക്കാരൻ മുടക്കിയിട്ടുളള സീലിങ്, ഫ്ളോറിംഗ്, അലമാരകൾ എന്നിവയുടെ വിലകൂടി നിർണയിച്ചാണ് നൽകിയത്. എന്നാൽ എൻ.എച്ച് ഉദ്യോഗസ്ഥർ ഈ തുക കെട്ടിടത്തിെൻറ വാല്യൂവേഷനിൽ ചേർത്ത് നൽകുകയായിരുന്നു. ജനാധിപത്യ വിരുദ്ധവും മനുഷ്യാവകാശലംഘനവും നടത്തിയ ഉദ്യോഗസ്ഥരിൽ നിന്നും തുക കണ്ടുകെട്ടണമെന്ന് അവർ ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി കെ.കെ. നിസാർ, ആർ. ജയകൃഷണൻ, എ. അജയകുമാർ, രാജേഷ് ജി.പി, ജയ ചന്ദ്രൻ, ദിനേശ്റാവു, വൈ. രാജൻ, മൗസുനിൽ, കമാലുദ്ദീൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.