മാസ്ക്കില് ചിഹ്നവുമായി ആരും ബൂത്തിലെത്തരുത്
text_fieldsകൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ചിഹ്നം രേഖപ്പെടുത്തിയ മാസ്ക് ധരിച്ച് ആരും ബൂത്തുകളില്‍ എത്തരുതെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാസ്ക് നിര്‍ബന്ധമാണെങ്കിലും ചിഹ്നമുള്ള മാസ്ക് ധരിച്ച് അബദ്ധവശാല്‍ വന്നാല്‍ അവ അഴിച്ചുമാറ്റി വോട്ട് ചെയ്യാന്‍ അനുവദിക്കുന്നതല്ല. പഞ്ചായത്തുകളില്‍ പോളിങ് ബൂത്തുകള്‍ക്ക് 200 മീറ്ററിനുള്ളിലും നഗരസഭകളില്‍ 100 മീറ്റര്‍ ഉള്ളിലും ചിഹ്നങ്ങള്‍, മറ്റു പ്രചാരണ സാമഗ്രികള്‍ എന്നിവ ഉപയോഗിക്കാനും വോട്ട് അഭ്യർഥിക്കാനും പാടില്ല. വോട്ടര്‍മാര്‍ കൊണ്ടുവരുന്ന സ്ലിപ്പുകളില്‍ ചിഹ്നങ്ങളോ സ്ഥാനാര്‍ഥിയുടെ ഫോട്ടോയോ മറ്റോ ഉണ്ടാകരുതെന്നും കലക്ടര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് സമാധാനപരമായി നടക്കാന്‍ എല്ലാവരും സഹകരിക്കണം. കോവിഡ് ഭീഷണിക്കിടയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ എല്ലാവരും സന്നദ്ധരാകണം. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയിട്ടുള്ള എല്ലാ നിർദേശങ്ങളും പാലിക്കണം. സ്ഥാനാർഥികളും ഏജൻറുമാരും രാഷ്ട്രീയപ്രവര്‍ത്തകരും വോട്ടര്‍മാരും സഹകരിച്ചും സംയമനം പാലിച്ചും വോട്ടെടുപ്പ് പൂര്‍ത്തിയാക്കാന്‍ സഹായിക്കണം. പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യാനാകുന്ന എല്ലാ വോട്ടര്‍മാരും വോട്ട് ചെയ്യണമെന്നും കലക്ടര്‍ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.