സംരക്ഷണമില്ല; പുനലൂർ തൂക്കുപാലം നശിക്കുന്നു
text_fieldsപുനലൂർ: നവീകരണത്തിന് ശേഷം അഞ്ച് വർഷമായിട്ടും തുടർസംരക്ഷണമില്ലാത്തതുമൂലം പുനലൂർ തൂക്കുപാലം നശിക്കുന്നു. അഞ്ച് വർഷം മുമ്പാണ് പാലം ജനങ്ങൾക്കായി പുരാവസ്തുവകുപ്പ് തുറന്ന് നൽകിയത്.
പാലത്തിെൻറ പ്രധാന ഭാഗങ്ങളിലൊന്നായ ഉപരിതലത്തിൽ കമ്പകത്തിെൻറ മരപ്പലകകൾ നിരത്തിയിട്ടുള്ളതിനാണ് കൂടുതൽ സംരക്ഷണം ആവശ്യമായുള്ളത്. മഴയും വെയിലുമേറ്റ് കിടക്കുന്ന ഈ പലകകളിലൂടെയാണ് ദിവസവും നൂറുകണക്കിന് ആളുകൾ കല്ലടയാറിന് കുറുകെ കടക്കുന്നത്.
പലകകളുടെ സംരക്ഷണാർഥം പൂശിയിരുന്ന കശുവണ്ടി ഓയിൽ അംശം ഇതിനകം ഇല്ലാതായി. പലയിടത്തും പലകകൾ ക്രമംതെറ്റി അപകടഭീഷണി ഉയർത്തുന്നു.
പൊട്ടിപ്പൊളിഞ്ഞ പലകകൾ വ്യാപകമായി ദ്രവിക്കുന്നുമുണ്ട്. ഈ അവസ്ഥ തുടർന്നാൽ മുഴുവൻ പലകകളും നശിക്കാനിടയുണ്ട്. രണ്ടുവർഷം മുമ്പാണ് അവസാനമായി കശുവണ്ടി ഓയിൽ പൂശിയത്. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന കണക്കിൽപെടുന്ന പുനലൂരിലെ ചൂട് പലകകളുടെ നാശത്തിന് ആക്കംകൂട്ടുന്നു.
വേനലിൽ പലകകൾ കൂടുതൽ വിണ്ടുകീറും. ഇതിനിടയുള്ള മഴകൂടിയാകുമ്പോൾ ഇവ പെെട്ടന്ന് നശിക്കും. കേടായത് ഇളക്കിമാറ്റി പുതിയ പലകകൾ സ്ഥാപിച്ച് പാലത്തിെൻറ സംരക്ഷണത്തിന് അടിയന്തര നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.