സി.പി.എമ്മിനെ വെട്ടിലാക്കി നേതാവിെൻറ പേരിൽ നോട്ടീസ്
text_fieldsശാസ്താംകോട്ട: പ്രവാസി സംരംഭകനെതിരെ സി.പി.എം ലോക്കൽ കമ്മിറ്റിയംഗത്തിെൻറ പേരും ഫോൺ നമ്പരും െവച്ച് അജ്ഞാതർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച നോട്ടീസിനെച്ചൊല്ലി പാർട്ടിക്കുള്ളിൽ വിവാദം.
താൻ അറിഞ്ഞല്ല നോട്ടീസ് ഇറക്കിയതെന്ന സി.പി.എം പോരുവഴി പടിഞ്ഞാറ് ലോക്കൽ കമ്മിറ്റിയംഗം എം. സൈനുദ്ദീെൻറ നിലപാട് പൂർണമായും ശരിവെക്കുമ്പോഴും ഇതിനുത്തരവാദികളെ കണ്ടെത്താനാകാത്ത അവസ്ഥയിലാണ് സി.പി.എം ശൂരനാട് ഏരിയ കമ്മിറ്റി.
27 വർഷമായി സൗദിയിൽ ജോലി നോക്കുന്ന ശൂരനാട് പറങ്കിമാംവിളയിൽ അബ്ദുൽ റഷീദ് മയ്യത്തുംകര പള്ളിക്ക് സമീപം കൊല്ലം-തേനി ദേശീയപാതയിൽ ആരംഭിക്കാൻ പോകുന്ന പെട്രോൾ പമ്പിനെ ലക്ഷ്യംെവച്ചാണ് നോട്ടീസ് ഇറങ്ങിയത്. സംഭവം വിവാദവും സമൂഹമാധ്യമങ്ങളിൽ ചർച്ചയുമായതോടെ സി.പി.എം നേതൃത്വം പ്രതിസന്ധിയിലായി.
മേഖലയിലെ മുതിർന്ന നേതാവും ലോക്കൽ കമ്മിറ്റി അംഗവുമായ സൈനുദ്ദീനോട് വിശദീകരണം ആരായുകയും താൻ അറിയാതെയാണ് തെൻറ പേരിൽ ആരോ നോട്ടീസ് ഇറക്കിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
പ്രവാസിയുമായി നിയമപ്രശ്നങ്ങളിൽ ഏർപ്പെട്ടിട്ടുള്ള മറ്റൊരു ഗ്രൂപ്പിെൻറ മറവിൽ സി.പി.എമ്മിനെ താറടിക്കാൻ എതിരാളികൾ ഇറക്കിയതാണ് നോട്ടീസെന്നാണ് സി.പി.എം നിഗമനം. ഈ സംരംഭക ഗ്രൂപ്പും നോട്ടീസിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്.
പ്രവാസി സംരംഭകനെതിരെയുള്ള അജ്ഞാതസംഘത്തിെൻറ നീക്കത്തിൽ പ്രതിഷേധിച്ച് ചക്കുവള്ളി പ്രവാസി കൂട്ടായ്മ സായാഹ്നധർണ നടത്തി. ഇതിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്ന് കൂട്ടായ്മ പ്രസിഡൻറ് അൻസർ സലീം, സെക്രട്ടറി ഷെഫീഖ് പുരക്കുന്നിൽ, രക്ഷാധികാരി ഷിഹാബ് മൗലവി, വൈസ് പ്രസിഡൻറ് സാദിഖ് കൺമണി എന്നിവർ ആവശ്യപ്പെട്ടു.
വിവാദ നോട്ടീസുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് നേതൃത്വത്തെ ബോധ്യപ്പെടുത്തിയതായി സൈനുദ്ദീൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.