ആലപ്പാട് പഞ്ചായത്ത് ബജറ്റ്; വനിത വികസനത്തിന് പ്രാമുഖ്യം
text_fieldsഓച്ചിറ: വനിത വികസനത്തിന് പ്രാമുഖ്യം കൊടുത്ത് ആലപ്പാട് പഞ്ചായത്ത് ബജറ്റ്. സാനിറ്ററി നാപ്കിൻ വിമുക്ത പഞ്ചായത്ത് എന്ന പ്രഖ്യാപനം നടത്തി. പ്രായപൂർത്തിയായ എല്ലാ സ്ത്രീകൾക്കും മെൻസ്ട്രൽ കപ്പ് പദ്ധതി നടപ്പിലാക്കാനും പ്രഖ്യാപനമുണ്ട്. 21.23 കോടി രൂപ വരവും 21.68 കോടി രൂപ ചെലവും 15.35 ലക്ഷം രൂപ മിച്ചവുമുള്ള ബജറ്റ് വൈസ് പ്രസിഡന്റ് ടി. ഷൈമ അവതരിപ്പിച്ചു.
കുടിവെള്ളം ശുദ്ധീകരിക്കാൻ പ്രഷർ ഫിൽറ്റർ സ്ഥാപിക്കാനും ചെറിയഴീക്കൽ 10ാം വാർഡിൽ ഫിഷ് ലാഡ് സെന്റർ സ്ഥാപിക്കാനും ആരോഗ്യമേഖലക്കും കാർഷിക മേഖലക്കും പ്രത്യേക പരിഗണന നൽകുന്നു. പ്രസിഡന്റ് യു. ഉല്ലാസ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി ബി. രേഖ നന്ദി പറഞ്ഞു. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരും അംഗങ്ങളും ചർച്ചയിൽ പങ്കെടുത്തു.
ക്ലാപ്പനയിൽ ആരോഗ്യ - കാർഷിക മേഖലകൾക്ക് മുൻഗണന
ഓച്ചിറ: ആരോഗ്യ, കാർഷിക മേഖലകൾക്ക് മുൻഗണന നൽകി 26.52 കോടി രൂപ വരവും 26.32 കോടി രൂപ ചെലവും 20.83 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് സജീവ് ഓണപ്പള്ളിൽ അവതരിപ്പിച്ചു. പ്രസിഡന്റ് മിനിമോൾ അധ്യക്ഷത വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രം, ആയുർവേദ ആശുപത്രി എന്നിവക്ക് പുതിയ കെട്ടിടം നിർമിക്കും. ശുദ്ധജല വിതരണത്തിനായി തീരദേശ വാര്‍ഡുകളില്‍ വാട്ടര്‍ എ.ടി.എം കേന്ദ്രങ്ങള്‍ സ്ഥാപിക്കും. പച്ചക്കറി കൃഷി വ്യാപിപ്പിക്കും. തോടുകളിലെ കൈയേറ്റം ഒഴിപ്പിക്കും. ലഹരി വിമുക്ത ക്ലാപ്പന പദ്ധതി നടപ്പാക്കാനും ഫണ്ട് അനുവദിച്ചിട്ടുണ്ട്.
യു.ഡി.എഫ് ബഹിഷ്കരിച്ചു
ക്ലാപ്പന പഞ്ചായത്ത് ബജറ്റ് സമ്മേളനം യു. ഡി.എഫ് അംഗങ്ങൾ ബഹിഷ്കരിച്ചു. ബജറ്റ് സമ്മേളനം കൂടുന്ന വിവരവും തീയതിയും അറിയിച്ചില്ലെന്നും കൂടിയാലോചന നടത്തിയില്ലെന്നും ആരോപിച്ചാണ് ബഹിഷ്കരണം.
പഞ്ചായത്ത് പ്രസിഡന്റിന്റെ ധിക്കാരപരമായ നടപടിയിൽ പ്രതിഷേധിച്ചാണ് സമ്മേളനം ബഹിഷ്കരിച്ചതെന്ന് യു.ഡി.എഫ് അംഗങ്ങളായ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എസ്. മെഹർഷാദ്, കെ. നകുലൻ, വിപിൻരാജ് എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.