അഴിക്കൽ ഹാർബർ; രക്ഷാപ്രവർത്തനത്തിന് സ്ഥിരം സംവിധാനം വേണം
text_fieldsഓച്ചിറ: ട്രോളിങ് നിരോധനത്തിന് മുമ്പായി അഴീക്കൽ ഹാർബറിൽ രക്ഷാപ്രവർത്തനത്തിന് സ്ഥിരം സംവിധാനം വേണമെന്ന് ആവശ്യം. പരമ്പരാഗത മത്സ്യതൊഴിലാളികളുടെ വിപണനത്തിനായി ഹാർബർ തുറന്നു നൽകാറുണ്ട്. ആലപ്പാട്, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുറക്കാട്, അമ്പലപ്പുഴ വടക്ക്, തെക്ക് പഞ്ചായത്തുകളിൽ ഉൾപ്പടെയുള്ള മത്സ്യബന്ധന യാനങ്ങൾ അഴീക്കൽ ഫിഷിങ് ഹാർബറിലാണ് ഈ കാലയളവിൽ മത്സ്യ വിപണനം നടത്തുന്നത്.
മുൻ കാലങ്ങളിൽ യാനങ്ങൾ മണൽ തിട്ടയിൽ ഇടിച്ച് തകരുകയും അനേകം പേരുടെ ജീവൻ പൊലിഞ്ഞിട്ടുണ്ട്. ഫിഷറീസ് വകുപ്പ് ഏർപ്പെടുത്തുന്ന ചെറിയ ബോട്ട് മാത്രമാണ് ഇവിടെ രക്ഷാപ്രവർത്തനത്തിനുള്ളത്.
മതിയായ സജ്ജീകരണളോട് കൂടിയ രക്ഷാപ്രവർത്തന ബോട്ടും ആംബുലൻസ് സംവിധാനവും ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകി. അടിയന്തിര സാഹചര്യമുണ്ടായാൽ നേരിടാൻ മുൻകരുതലുകൾ ഒന്നും തന്നെയില്ല. പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.