ഡോ. എ.എ. അമീന്റെ വിയോഗം; വിടപറഞ്ഞത് പൊതുരംഗത്തും ആതുര ശുശ്രൂഷയിലും തിളങ്ങിയ വ്യക്തി
text_fieldsഓച്ചിറ: 40 വർഷം ഓച്ചിറ സ്റ്റാർ ആശുപത്രിയിലെ ന്യൂറോ സൈക്യാട്രിസ്റ്റ് എന്ന സേവനത്തിനൊപ്പം കേരളത്തിൽ അങ്ങോളമിങ്ങോളം പൊതുരംഗത്ത് തിളങ്ങി നിന്ന വ്യക്തിത്വമാണ് വിടപറഞ്ഞ ഡോ. എ.എ. അമീന്റെ വിയോഗം; വിടപറഞ്ഞത് പൊതുരംഗത്തും ആതുര ശുശ്രൂഷയിലും തിളങ്ങിയ വ്യക്തി. അദ്ദേഹത്തിന്റെ അന്ത്യം ആശുപത്രി ജീവനക്കാെരയും ഓച്ചിറ നിവാസികെളയും തീരാദുഃഖത്തിലാഴ്ത്തി. ബുധനാഴ്ച രാവിലെ 10.30ഓടെ ആശുപത്രിയിലെത്തി രോഗികളെ പരിശോധിക്കവെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.
കാർഡിയോളജിസ്റ്റുള്ള ഒന്നര കിലോമീറ്റർ അകലെയുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും വിധി മറിച്ചായി. വിവരമറിഞ്ഞ് വൻ ജനാവലി ആശുപത്രിയിൽ നിറഞ്ഞു. സൗമ്യസ്വഭാവും പുഞ്ചിരിതൂകുന്ന മുഖവുംകൊണ്ട് എല്ലാവരുെടയും സ്നേഹം അദ്ദേഹം സമ്പാദിച്ചിരുന്നു. കലാസ്വാദകനായ ഡോക്ടർ കലാകായികരംഗത്തെ മിക്ക സംഘടനകളുമായും ഇഴുകിച്ചേർന്ന് പ്രവർത്തിച്ചിരുന്നു.
മഠത്തിക്കാരാഴ്മയിലെ പുരാതന കുടുംബമായ വേളൂർവീട്ടിലെ അംഗമാണ്. ബിസിനസിലും താൽപര്യം കാണിച്ച അദ്ദേഹം വേളൂർ ഗ്രൂപ് എന്ന ബിസിനസ് ഗ്രൂപ്പിനും രൂപം നൽകി. മകൻ ഫാദിൽ അമീൻ ആണ് നിലവിൽ ബിസിനസ് ഗ്രൂപ്പിന്റെ സി.ഇ.ഒ. അന്തരിച്ച ഐ.എൻ.എൽ നേതാവ് ഇബ്രാഹിം സുലൈമാൻ സേട്ടുമായി അടുത്ത അടുപ്പം പുലർത്തിയിരുന്ന ഡോ. അമീൻ അദ്ദേഹത്തിന് പല ദിവസങ്ങളിലും വീട്ടിൽ ആതിഥ്യമൊരുക്കിയിരുന്നു. 2016ൽ മാത്രമാണ് രണ്ട് മാസത്തോളം വീട്ടിൽനിന്നും നാട്ടിൽനിന്നും തുടർച്ചയായി മാറിനിന്നത്. കാസർകോട് നിയമസഭ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ മാത്രം. നാട്ടിലെ ഏത് പൊതുപരിപാടിയിലും ഡോ. അമീന് സ്ഥാനം ഉണ്ടായിരുന്നു. കരുനാഗപ്പള്ളി കൃഷ്ണൻകുട്ടിയുടെ നാടകശാലയുമായി നിരന്തര ബന്ധമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.