ഫാം ഉടമക്കും ബന്ധുവിനും മർദനം: മൂന്നംഗ സംഘം അറസ്റ്റിൽ
text_fieldsഓച്ചിറ: പ്രകൃതിസൗഹൃദ സംയോജിതകൂട്ടം ഫാമിൽ അതിക്രമിച്ചുകയറി ഉടമയെ അടക്കം മർദിച്ച കേസിൽ മൂന്നുപേരെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. ക്ലാപ്പന പ്രയാർ തെക്ക് വല്ലത്ത് ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന ഫാമിൽ അതിക്രമംകാട്ടിയ പ്രയാർ തെക്ക് കണിയാൻതറ പടീറ്റതിൽ ഷാജി, നവാസ്, നിഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഫാമിൽനിന്ന് ദുർഗന്ധം വമിക്കുന്നുവെന്നാരോപിച്ച് മാരാകായുധങ്ങളുമായി അതിക്രമിച്ചുകയറി ഫാം ഉടമ പ്രയാർ തെക്ക് സഫയർ വീട്ടിൽ അബ്ദുൽ നിസ്സാറിനെ (68) മർദിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ബന്ധു ഷംനാദിനും (32) മർദനമേറ്റു. അബ്ദുൽ നിസ്സാറിന്റെ മുഖത്ത് അടിക്കുകയും നടുവിന് ചവിട്ടി പരിക്കേൽപിക്കുകയും ചെയ്തു. തൊഴിലാളിയായ നേപ്പാളി സ്വദേശിക്കും പരിക്കേറ്റു.
ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. വിദ്യാഭ്യാസ വകുപ്പിൽനിന്ന് അസിസ്റ്റന്റ് ഡയറക്ടറായി വിരമിച്ച ശേഷമാണ് അബ്ദുൽ നിസ്സാർ ഫാമും ജൈവ കൃഷിയും ആരംഭിച്ചത്. പരിസരവാസികൾക്ക് ഉപദ്രവുമില്ലാതെ ശാസ്ത്രീയമായാണ് ഫാമിന്റെ പ്രവർത്തനമെന്ന് ഫാം ഉടമ പറയുന്നു. ചാണകവെള്ളം ശുദ്ധീകരിച്ച് കൃഷിക്ക് സ്പ്രേ ചെയ്യുമ്പോൾ ഉണ്ടാകുന്ന ചെറിയ ദുർഗന്ധമാണ് പ്രശ്നത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.