പേത്ത ശല്യം; വള്ളങ്ങൾ കടലിലിറക്കാൻ കഴിയാതെ മത്സ്യത്തൊഴിലാളികൾ
text_fieldsഓച്ചിറ: കടൽ മാക്രി (പേത്ത)യുടെ ശല്യം രൂക്ഷമായതോടെ വള്ളങ്ങൾ കടലിൽ ഇറക്കാനാവാതെ മത്സ്യത്തൊഴിലാളികൾ. കാലാവസ്ഥവ്യതിയാനമില്ലാത്തതിനാൽ സന്തോഷത്തിൽ കഴിഞ്ഞ മത്സ്യത്തൊഴിലാളികൾക്ക് കടൽ മാക്രിയാണ് ഇപ്പോഴത്തെ വലിയ ശത്രു. ദിവസവും ലക്ഷക്കണക്കിന് രൂപയുടെ വലയാണ് പേത്ത കടിച്ച് നശിക്കുന്നത്.
മത്സ്യത്തൊഴിലാളിയുടെ സീസൺ സമയത്തെ തൊഴിൽദിനങ്ങൾ നഷ്ടമാകുന്നതിന് പുറമേ ലക്ഷങ്ങളുടെ വലയും കടൽ മാക്രിയുടെ ആക്രമണം മൂലം ദിനംപ്രതി നശിച്ച് പോകുന്നത് പ്രതിസന്ധിയിലാക്കുകയാണ്.
ആലപ്പാട്-അഴീക്കൽ മത്സ്യബന്ധന തുറമുഖം വഴി മിക്കവള്ളങ്ങളും കടലിൽ പോയിട്ട് ആഴ്ചകൾ പിന്നിടുന്നു.
കോടിക്കണക്കിന് വിദേശനാണ്യം നേടിത്തരുന്ന മത്സ്യത്തൊഴിലാളികൾക്ക് പേത്തശല്യം മൂലമുണ്ടാകുന്ന സാമ്പത്തികനഷ്ടം നികത്താൻ സർക്കാർ ഭാഗത്തുനിന്ന് നടപടി വേണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.