മയക്കുമരുന്നുമായി നാലുപേർ പിടിയിൽ
text_fieldsഓച്ചിറ: കരുനാഗപ്പള്ളി അഴീക്കൽ ഭാഗത്ത് ഷാഡോ സംഘം നടത്തിയ റെയ്ഡിൽ ക്ലാപ്പന സ്വദേശി യുവതി ഉൾപ്പെടെ നാലുപേർ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പിടിയിൽ. പ്രതികൾ മയക്കുമരുന്ന് കടത്താനുപയോഗിച്ച ഫോർഡ് ഫിഗോ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രയാർ തെക്ക് ക്ലാപ്പനയിൽ താമസിക്കുന്ന അശ്വനികൃഷ്ണ (22) മലപ്പുറം ജില്ലക്കാരായ ഉച്ചാരക്കടവ് സ്വദേശി രജിത് എ.കെ (26) അങ്ങാടിപ്പുറം ഗവണ്മെന്റ് പോളിടെക്‌നികിന് സമീപം താമസിക്കുന്ന നിഷാദ് (27), മലപ്പുറം സ്വദേശി സൽമാൻ മുഹമ്മദ് (27) എന്നിവരാണ് അറസ്റ്റിലായത്.
ബാംഗ്ലൂരിൽ പഠിക്കുന്ന അശ്വനികൃഷ്ണ മയക്കുമരുന്ന് ഉപയോഗം ശീലമാക്കുകയും നാട്ടിലെത്തുമ്പോൾ ലഹരിമരുന്ന് പലർക്കും എത്തിച്ച് കൊടുക്കാറുമുണ്ടായിരുന്നു. ബീച്ചുകൾ, ഹാർബറുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽഎക്‌സൈസ് ഷാഡോ സംഘം നിരീക്ഷണം ശക്തമാക്കിയതോടെയാണ് അഴീക്കൽ പുതിയ പാലത്തിനു സമീപം വച്ച് സംശയകരമായ തരത്തിൽ യുവതിയെ കാണാനിടയാകുകയും പ്രതികൾ പിടിയിലാവുകയും ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയിൽ മലപ്പുറത്തുള്ള ആൺ സുഹൃത്തുക്കളെയും കാമുകനെയും ലഹരി പാർട്ടിക്കായി യുവതി വിളിച്ചു വരുത്തുകയായിരുന്നു. അഴീക്കൽ ബീച്ചിന് സമീപമുള്ള പാലത്തിന്റെ താഴെ ഭാഗത്ത് വെച്ചാണ് ഇവർ പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.