കൊലപാതക ശ്രമം: രണ്ടുപേർ അറസ്റ്റിൽ
text_fieldsഓച്ചിറ: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. ചങ്ങൻകുളങ്ങര എസ്.എം. മൻസിലിൽ മുഹമ്മദ് അനസിനെ (30) കുത്തിപ്പരിക്കേൽപിച്ച കേസിൽ സഹോദരങ്ങളായ ക്ലാപ്പന കിഴക്ക് ഹരിശ്രീയിൽ ഹരിലാൽ (27), ഹരികൃഷ്ണൻ (26, ശ്രീലാൽ) എന്നിവരാണ് ഓച്ചിറ പൊലീസിെൻറ പിടിയിലായത്.
ഇരുവരെയും എറണാകുളം വൈറ്റിലയിലുള്ള ബന്ധുവീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്. പൊലീസിനെ കണ്ടയുടൻ ബന്ധുവീടിെൻറ മുകളിലത്തെ നിലയിൽനിന്ന് താഴേക്ക് എടുത്തുചാടി രക്ഷപ്പെടാൻ ശ്രമിച്ചു.
ബുധനാഴ്ച രാത്രി ഒമ്പതോടെ ചങ്ങൻകുളങ്ങരയിൽ വെച്ചാണ് പ്രതികൾ മുഹമ്മദ് അനസിനെ കുത്തിപ്പരിക്കേൽപിച്ചത്. പ്രതികളുടെ പെട്ടി ഓട്ടോ വാടകക്കെടുക്കാൻ ചെന്നപ്പോഴുണ്ടായ സംസാരം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
തുടർന്ന്, മധ്യസ്ഥതക്കായി ചങ്ങൻകുളങ്ങരയിൽ വിളിച്ചുവരുത്തി വയറിന് മാരകമായി കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു. കരുനാഗപ്പള്ളി എ.സി.പി ഷൈജു തോമസ്, ഇൻസ്പെക്ടർ പി. വിനോദ്, എസ്.ഐ എൻ. നിയാസ്, എസ്.സി.പി.ഒമാരായ പ്രവീൺ, രഞ്ജിത്ത്, സജിമോൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.എയവദാ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.