Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOchirachevron_rightഓച്ചിറ അയ്യപ്പക്ഷേത്രം...

ഓച്ചിറ അയ്യപ്പക്ഷേത്രം ശബരിമല ഇടത്താവളമാക്കൽ പരിഗണനയിൽ

text_fields
bookmark_border
Sabarimala
cancel

ഓ​ച്ചി​റ: ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി​യ​താ​യി തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് അം​ഗം അ​ഡ്വ. അ​ജി​കു​മാ​ർ. ഓ​ച്ചി​റ​യി​ൽ അ​യ്യ​പ്പ​ഭ​ക്ത​ർ​ക്കാ​യി ഇ​ട​ത്താ​വ​ളം ഒ​രു​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു. ദേ​വ​സ്വം ബോ​ർ​ഡ്​ പ്ലാ​റ്റി​നം ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ബോ​ർ​ഡി​ന്​ കീ​ഴി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ലെ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​വും ഭൗ​തി​ക സാ​ഹ​ച​ര്യ​വും മെ​ച്ച​പ്പെ​ടു​ത്തും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ച്ചി​റ മ​ഹാ​ല​ക്ഷ്മി ക്ഷേ​ത്ര​ത്തി​ലെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ‍ പു​രോ​ഗ​മി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഓ​ച്ചി​റ മ​ഹാ​ല​ക്ഷ്മി ക്ഷേ​ത്ര​ത്തി​നോ​ടു ചേ​ർ​ന്നു​ള്ള ഭ​ജ​ന മ​ഠ​ത്തി​ലെ മു​റി വാ​ട​ക കു​റ​ക്കു​ന്ന കാ​ര്യം പ​ണി​ഗ​ണി​ക്കും. പ്ര​ധാ​ന ആ​ഘോ​ഷ വേ​ള​ക​ളി​ൽ ക്ഷേ​ത്ര​ങ്ങ​ൾ രാ​ത്രി 10 വ​രെ​യെ​ങ്കി​ലും ദ​ർ​ശ​നം അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ത​ന്ത്രി​മാ​രു​മാ​യി ച​ർ​ച്ച ചെ​യ്യു​മെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SabarimalaOchira Ayyappa Temple
News Summary - Ochira-Ayyappa-Temple-Sabarimala
Next Story