ലഹരി പാനീയം നല്കി കവര്‍ച്ച; യുവതിയും ഭർത്താവും കസ്റ്റഡിയില്‍
text_fieldsഓച്ചിറ: സമൂഹ മാധ്യമത്തിലെ പരസ്യത്തിലൂടെ ബന്ധപ്പെട്ട യുവതിയുടെ ക്ഷണം സ്വീകരിച്ച് ഓച്ചിറയിലെ ലോഡ്ജിലെത്തിയ യുവാവിന് ലഹരി പാനീയം നല്കി കവര്‍ച്ച നടത്തിയ കേസിലെ പ്രതികളെ ഓച്ചിറ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.
പന്തളം കുളനട വരംമ്പാല മാവിളതെക്കതില് രതീഷ്നായര്‍ (36), ഭാര്യ രാഗി (31) എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങിയത്. യുവാവിെൻറ മൂന്നുപവന്‍ വരുന്ന മാലയും ഐഫോണും 400 രൂപയുമാണ് ഇവര്‍ കവര്‍ന്നത്. കഴിഞ്ഞ ഫെബ്രുവരി 19നാണ് കേസിനാസ്പദമായ സംഭവം. മാവേലിക്കര താന്നിയ്ക്കല്‍ സ്വദേശിയായ 31കാരനാണ് തട്ടിപ്പിനിരയായത്.
കഴിഞ്ഞ 21ന് ചെങ്ങന്നൂര്‍ പൊലീസ് ഇരുവരേയും പളനിയില്‍ നിന്നും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. കൂടുതല്‍ തെളിവെടുപ്പിനായി പ്രതികളെ മൂന്നുദിവസത്തേക്കാണ് ഓച്ചിറ പൊലീസിന് കൈമാറിയത്.
കഴിഞ്ഞ ഡിസംബറില്‍ കുവൈത്തില്‍നിന്നും നാട്ടിലെത്തിയ യുവാവ് നവമാധ്യമത്തില്വന്ന പരസ്യം വഴിയാണ് ഇവരെ ബന്ധപ്പെട്ടത്. തിരികെ വിദേശത്തേക്ക് പോകാന്‍ 60,000 രൂപക്ക് ക്വാറൻറീന് സൗകര്യത്തോടെ ടിക്കറ്റ് തരപ്പെടുത്തിത്തരാമെന്ന് വാഗ്ദാനവും നല്‍കിയിരുന്നു. ഇവരുടെ നിര്‍ദേശപ്രകാരം ഫെബ്രുവരി 19ന് രാവിലെ 11ഓടെ ഓച്ചിറയിലെ രാജധാനി ലോഡ്ജിലെത്തിയ യുവാവിന് യുവതി ലഹരി കലര്‍ത്തി പാനീയം നല്‍കിയെന്നും തുടര്‍ന്ന് അബോധാവസ്ഥയിലായതോടെ കവര്‍ച്ച നടത്തിയെന്നുമാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.