നഷ്ടപ്പെട്ട വിവാഹ സമ്മാനം ഒരു മാസത്തിന് ശേഷം തിരികെ കിട്ടി
text_fieldsഓച്ചിറ: വിവാഹസമ്മാനമായ രണ്ട് പവൻ സ്വർണമാല തിരക്കിനിടയിൽ നഷ്ടപ്പെട്ടങ്കിലും ഒരു മാസത്തിന് ശേഷം തിരിച്ചു കിട്ടി. മഠത്തിക്കാരാഴ്മ കൗസ്തുഭത്തിൽ ആദർശിനാണ് (33) മാല തിരിച്ചുകിട്ടിയത്.
ഉത്രാടദിവസം ചങ്ങൻകുളങ്ങര ശാരദാദേവി ക്ഷേത്രത്തിലായിരുന്നു വിവാഹം. വിവാഹസമ്മാനമായി ലഭിച്ച മാല അൽപസമയത്തിനകം നഷ്ടപ്പെട്ടു. ക്ഷേത്രപരിസരത്തും ഓഡിറ്റോറിയത്തിലും തിരഞ്ഞങ്കിലും കിട്ടിയില്ല. കഴിഞ്ഞ ദിവസം ഓഡിറ്റോറിയത്തിെൻറ ഷട്ടർ തുറന്ന ക്ഷേത്രത്തിലെ ക്ലർക്ക് മണി മന്ദിരത്തിൽ ശിശുപാലനാണ് മാല കണ്ടെത്തിയത്.
ഓഡിറ്റോറിയത്തിെൻറ അകത്ത് മൂലയിലാണ് മാല കിടന്നത്. ക്ഷേത്രം ഭാരവാഹികൾ വിവരമറിയിച്ചതനുസരിച്ച് ആദർശ് എത്തി മാല ഏറ്റുവാങ്ങി. ക്ഷേത്ര ഭരണസമിതി പ്രസിഡൻറ് കെ. വിശ്വനാഥൻ, സെക്രട്ടറി സുശീലൻ എന്നിവരുടെ സാന്നിധ്യത്തിൽ ക്ലർക്ക് ശിശുപാലനിൽ നിന്ന് മാല ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.