സൂനാമി അനുസ്മരണം; അവരെത്തി ദുരിതക്കടൽ താണ്ടിയ ഓർമകളുമായി
text_fieldsഓച്ചിറ: 20 വർഷം മുമ്പ് ആലപ്പാട് തീരത്ത് സൂനാമിത്തിരമാലകൾ സംഹാരതാണ്ഡവമാടിയപ്പോൾ ഇരയായ 143 പേരുടെ കുടുബാംഗങ്ങൾ ഉറ്റവരുടെ ഓർമ പുതുക്കാൻ സൂനാമി മണ്ഡപത്തിലെത്തി.
വ്യാഴാഴ്ച രാവിലെ എട്ടോടെ ആലപ്പാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് യു. ഉല്ലാസ് അധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്തംഗങ്ങളും വിവിധ കക്ഷിനേതാക്കളും പങ്കെടുത്തു. ദുരന്തത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളും പൂക്കളർപ്പിച്ച് ഓർമ പുതുക്കി.
മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ജി. ലീലാകൃഷ്ണന്റെ നേതൃത്വത്തിൽ സൂനാമി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ജില്ല പ്രസിഡൻറ് യേശുദാസൻ, സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രാജപ്രിയൻ, സംസ്ഥാന സെക്രട്ടറി ആർ. കൃഷ്ണദാസ്, സുനിൽ കൈലാസം, ഹനിദാസ്, ഷീബാ ബാബു എന്നിവർ പങ്കെടുത്തു.
ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ സ്മൃതിമണ്ഡപത്തിൽ പുഷ്പാഞ്ജലി നടത്തി. ബ്ലോക്ക് പ്രസിഡൻറ് ബി.എസ്. വിനോദ് നേതൃത്വം നൽകി.
ചങ്ങൻകുളങ്ങര എസ്.ആർ.വി യു.പി.എസിലെ വിദ്യാർഥികൾ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ഓർമകൾ പുതുക്കി ആലപ്പാട് അഴീക്കൽ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. പി.ടി.എ വൈസ് പ്രസിഡൻറ് നൗഷാദ്, എസ്. കൃഷ്ണകുമാർ, വിദ്യാർഥികളായ ശിവനാരായണൻ, ആര്യവ്, കാർത്തിക്, ദേവി രാജ്, അസ്ന ഫാത്തിമ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.