സ്വപ്നസാഫല്യം വലിയഴീക്കൽ-അഴീക്കൽ പാലം മാർച്ച് 10ന് തുറക്കും
text_fieldsഓച്ചിറ: തീരദേശജനതയുടെ കാത്തിരിപ്പിന് വിരാമം; വലിയഴീക്കൽ-അഴീക്കൽ പാലം മാർച്ച് 10ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഹരിപ്പാട് നിയോജക മണ്ഡലത്തിലെ വലിയഴീക്കലും കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ അഴീക്കലിനും ഇടയിൽ കായലിന് കുറുകെ 150 കോടി രൂപ അടങ്കലിൽ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് 2016 ഫെബ്രുവരി 27ന് സ്ഥലം എം.എൽ.എയും ആഭ്യന്തര മന്ത്രിയുമായിരുന്ന രമേശ് ചെന്നിത്തലയാണ് പാലത്തിന് ശിലയിട്ടത്. പെട്രോളിയം ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയെ സെസിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ചായിരുന്നു നിർമാണം. ടെൻഡർ ഇല്ലാതെ കരാർ നൽകിയത് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കാണ്.
പിന്നീട് വന്ന എൽ.ഡി.എഫ് സർക്കാർ പെട്രോളിയം സെസിൽ നിന്ന് തുക വിനിയോഗിക്കാൻ വിസമ്മതിച്ചതോടെ നിർമാണം നിലെച്ചങ്കിലും ഹരിപ്പാട് തീരദേശ മേഖലയിൽ ഹർത്താൽ നടത്തി ജനങ്ങളുടെ പ്രതിഷേധത്തിന് രമേശ് ചെന്നിത്തല നേതൃത്വം നൽകിയതോടെ സർക്കാർ ഫണ്ട് അനുവദിക്കുകയായിരുന്നു.
976 മീറ്റർ നീളമാണ് പാലത്തിനുള്ളത്. പാലത്തിന് അടിയിൽ കൂടി കപ്പലുകൾക്ക് കടന്നുപോകാൻ കഴിയുന്ന രീതിയിലാണ് നിർമാണം. 110 മീറ്റർ നീളത്തിൽ മൂന്ന് ആർച്ചുകളാണ് പാലത്തിനുള്ളത്. അപ്രോച്ച് റോഡ് ഉൾെപ്പടെ 1100 മീറ്ററാണ് പാലത്തിന്റെ നീളം.110 മീറ്റര്‍ നീളമുള്ള ബോ സ്ട്രിങ് ആര്‍ച്ച് സ്പാന്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയതാണ്. 19 മീറ്റർ വീതിയാണ് ഈ ഭാഗത്ത് നൽകിയിരിക്കുന്നത്.
ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് കടലിെന്റയും കായലിെന്റയും സൗന്ദര്യവും അസ്തമയഭംഗിയും പ്രദേശത്തിന്റെ മനോഹാരിതയും പാലത്തിൽ നിന്നുകൊണ്ട് ആസ്വദിക്കാൻ കഴിയും. കരുനാഗപ്പള്ളി പണിക്കർകടവ് വഴി തീരദേശം വഴി പാലത്തിൽ കൂടി തോട്ടപ്പള്ളിയിൽ എത്താം. മാസങ്ങൾക്ക് മുമ്പ് മന്ത്രി മുഹമ്മദ് റിയാസ് പാലം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. പാലത്തിന്റെ മനോഹാരിത ആർച്ചുകളും പാലത്തിൽ സ്ഥാപിച്ചിരിക്കുന്ന ലൈറ്റുകളും ആണ്. 140 കോടിയോളം രൂപ ഇതിനോടകം ചെലവായതായി കണക്കാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.