തട്ടിയെടുത്ത കാറുമായി യുവാവ് പാഞ്ഞു; അപകടത്തിെനാടുവിൽ പിടിവീണു
text_fieldsഓച്ചിറ: വാടകക്ക് വിളിച്ച കാർ യുവാവ് തട്ടിയെടുത്ത് കടന്നുകളയാൻ ശ്രമിക്കവെ നിയന്ത്രണംവിട്ട് മറ്റ് മൂന്ന് വാഹനങ്ങൾ ഇടിച്ചുതകർത്തു. കാർ തട്ടിയെടുത്ത കണ്ണൂർ ഇരിട്ടി സ്വദേശി അർജുനെ(24) ഓച്ചിറയിൽവെച്ച് നാടകീയമായി പൊലീസ് പിടികൂടി. തിരുവനന്തപുരം, തൈക്കാട്, ചാരുവിളാകത്ത് പുത്തൻവീട്ടിൽ അരുണിെൻറ (30) ടാക്സി കാറിൽ ശനിയാഴ്ച ഉച്ചയോടെ കണ്ണൂരേക്ക് യാത്ര ചെയ്യുകയായിരുന്നു അർജുൻ.
വൈകീട്ട് ആറോടെ ദേശീയപാതയിൽ വവ്വാക്കാവിന് തെക്ക് ഭാഗത്ത് എത്തിയതോടെ കാർ നിർത്തി അരുൺ മൊബൈൽ ചാർജർ വാങ്ങാനായി പുറത്തേക്കിറങ്ങി. എ.സി ഓഫാകാതിരിക്കാൻ അരുൺ കാറിെൻറ താക്കോൽ കാറിൽനിന്ന് എടുത്തിരുന്നില്ല. ഈ തക്കത്തിൽ അർജുൻ കാറുമായി കടന്നുകളഞ്ഞു. തുടർന്ന് കാറുടമ മറ്റൊരു വാഹനത്തിൽ പിന്നാലെ പാഞ്ഞു.
ഓച്ചിറ പ്രിമിയർ ജങ്ഷന് വടക്ക് ഭാഗത്തുവെച്ച് തട്ടിയെടുത്ത കാറിന് മുന്നിലെത്തിയതോടെ അർജുൻ കാർ നിർത്തി. എന്നാൽ അരുൺ വാഹനത്തിൽനിന്ന് പുറത്തിറങ്ങിയതോടെ, അർജുൻ വീണ്ടും കാർ അമിതവേഗത്തിൽ മുന്നോട്ടെടുക്കുകയും സമീപത്തുകൂടി കടന്നുവന്ന തിരുവനന്തപുരം സ്വദേശി തോമസ്, കായംകുളം കൃഷ്ണപുര സ്വദേശി ഷാനവാസ് എന്നിവരുടെ കാറുകളും മറ്റൊരു വാഹനവും ഇടിച്ചുതെറിപ്പിച്ചു. ഇതോടെ അർജുൻ ഓടിച്ച കാർ വശത്തേക്ക് മറിഞ്ഞു. പരിക്കേറ്റ അർജുനെ ഓച്ചിറ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. ഇയാളെ കായംകുളം പൊലീസിന് കൈമാറി.
യുവാവ് ലഹരി ഉപയോഗിച്ചിരുന്നതായാണ് പ്രാഥമിക വിവരം. കായംകുളം പൊലീസ് ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.