വലിയകുളങ്ങരയിൽ യുവാവിനെ ആക്രമിച്ച നാലംഗ ഗുണ്ടാസംഘം അറസ്റ്റിൽ
text_fieldsഓച്ചിറ: യുവാവിനെ ആക്രമിച്ച കേസിൽ നാലംഗ ഗുണ്ടാസംഘം പിടിയിലായി. ഓച്ചിറ പായിക്കുഴി മോഴൂർത്തറയിൽ പ്യാരി (21), കായംകുളം കൃഷ്ണപുരം കാപ്പിൽമേക്ക് കുന്നുതറയിൽ ഷാൻ (22), വലിയകുളങ്ങര വിത്രോളിത്തറയിൽ നന്ദു (ജിതിൻ രാജ് -23), പായിക്കുഴി മീനാക്ഷി ഭവനത്തിൽ അജയ് (18) എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകശ്രമം, അക്രമം, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളിലെ പ്രതികളാണിവർ.
ചക്കുളത്തുകാവിന് സമീപമുള്ള ലോഡ്ജിൽ താമസിക്കുന്ന വിവരം ലഭിച്ച പൊലീസ് അവിടെ എത്തിയപ്പോഴേക്കും സംഘം രക്ഷപ്പെട്ടു.
പ്രതികളെ പിന്തുടർന്ന പൊലീസ് ചൊവ്വാഴ്ച ഉച്ചയോടെ ഞക്കനാലിൽനിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കഴിഞ്ഞ 28ന് വൈകീട്ട് ആറോടെ വലിയകുളങ്ങരയിൽ വെച്ച് കണ്ണൂർ വടകര മുഖച്ചേരി ഭാഗം പുതിയപുരവീട്ടിൽ ശ്യാം ശശിധരനെ (36) തലയ്ക്ക് ബിയർകുപ്പി കൊണ്ട് അടിച്ചുവീഴ്ത്തിയശേഷം മർദിച്ച സംഭവം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളാണിവർ. പ്യാരി, നന്ദു എന്നിവർക്കെതിരെ ഓച്ചിറ പൊലീസ് സ്റ്റേഷനിൽമാത്രം ഏഴു കേസുകളുണ്ട്.
കായംകുളം, കരുനാഗപ്പള്ളി തുടങ്ങിയ സ്റ്റേഷനുകളിലും ഇവർക്കെതിരെ നിരവധി ക്രിമിനൽ കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐ ശ്യാംകുമാർ, എസ്.സി.പി.ഒ സജിമോൻ, സി.പി.ഒ മാരായ രഞ്ജിത്ത്, ജയകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.