ഉപ്പേരി വിപണിയിൽ രുചിമേളം
text_fieldsകൊല്ലം: ഓണക്കാലത്തിന് രുചിമേളമൊരുക്കി ഉപ്പേരിവിപണികൾ. കോവിഡ് ബാധിച്ച അനിശ്ചിതത്വം വിപണിക്കുണ്ടെങ്കിലും പ്രതീക്ഷ ഒട്ടും കൈവിടാതെയാണ് വിൽപനക്കാർ ഓണവിപണിയെ വരവേൽക്കുന്നത്. കഴിഞ്ഞതവണെത്തക്കാൾ വിലക്കൂടുതൽ ഇൗടാക്കാനില്ലെന്ന് വിവിധ വ്യാപാരികൾ വ്യക്തമാക്കി.
ഉപ്പേരിക്ക് കിലോ 400രൂപക്കും ശർക്കരവരട്ടിക്ക് 350 നുമാണ് വിൽക്കുന്നത്. കോവിഡ് സാഹചര്യങ്ങൾ പ്രതീകൂലമായില്ലെങ്കിൽ തരക്കേടില്ലാതെ കച്ചവടം ലഭിക്കുമെന്ന് വ്യാപാരികൾ പറഞ്ഞു.
തൊഴിൽദിനങ്ങൾ കുറഞ്ഞ് വിപണിക്ക് തിരിച്ചടിയാണെങ്കിലും പെൻഷനും മറ്റുമായി ജനങ്ങൾക്കിടയിലേക്ക് പണമെത്തുന്നതോടെ വിപണികൾ ഉഷാറാകുമെന്നാണ് പ്രതീക്ഷയെന്ന് മെയിൻറോഡിലെ വറവ് വിൽപനക്കാരൻ കണ്ണൻ പറഞ്ഞു.
വിപണിയിൽ മാത്രമല്ല, ഓണത്തിന് മുമ്പേതന്നെ വഴിയോരങ്ങളിൽ വാഹനങ്ങളിൽ വിൽപന സജീവമായിരുന്നു. മൊത്തവിൽപനക്കാരിൽനിന്ന് വാങ്ങുന്ന വറവുസാധനങ്ങൾ 20 രൂപവരെ ലാഭംകിട്ടുന്ന രീതിയിലാണ് ഇവരും വിൽപന നടത്തുന്നത്. തൊഴിൽ നഷ്്ടപ്പെട്ടവർക്ക് ഇതൊരു ജീവിതമാർഗവുമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.