യുവാവിനെ ആക്രമിച്ച കേസ്: പിതാവ് പിടിയിൽ; മകനെതിരെ ലുക്കൗട്ട് നോട്ടീസ്
text_fieldsഇരവിപുരം: മകനൊടൊപ്പം ചേർന്ന് യുവാവിനെ ആക്രമിച്ച സംഭവത്തിൽ, പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മകനെ കണ്ടെത്തുന്നതിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആയുധങ്ങൾ കാണിച്ച ശേഷം രക്ഷപെടാൻ ശ്രമിക്കെവെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. വടക്കേവിള പുന്തലത്താഴം പെരുങ്കുളം നഗർ ചരുവിള വീട്ടിൽ അഷ്ടപാലൻ(54) ആണ് അറസ്റ്റിലായത്. മകൻ ആദർശ് (26) നെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ഇക്കഴിഞ്ഞ 17 ന് രാത്രി പനയം സ്വദേശി മിേൻറഷ് മോഹനെ ചൂരാങ്ങൽ പാലത്തിനടുത്തു വച്ച് പിതാവും മകനും ചേർന്ന് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ യുവാവ് ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാൾക്കായി കൊല്ലം സിറ്റി പൊലീസ് കമീഷണർക്ക് കീഴിലുള്ള ഡാൻസാഫ് ടീമും, ഇരവിപുരം സി.ഐ.വിനോദിെൻറ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘവും തിരച്ചിൽ നടത്തിവരവെയാണ് ആയുധങ്ങളുമായി ഇയാൾ ഒളിത്താവളത്തിൽ കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചത്.
തുടർന്ന് ഇരവിപുരം എസ്.ഐ.മാരായ അനീഷ്, ദീപു, ബിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഒളിത്താവളം വളഞ്ഞ് ഇയാളെ പിടികൂടുകയായിരുന്നു. പ്രൊബേഷണറി എസ്.ഐ. അഭിജിത്ത്, ജി.എസ്.ഐ. സുനിൽ, എ.എസ്.ഐ. ജയപ്രകാശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.