സംസ്ഥാനത്ത് ശുദ്ധജല വിതരണ സൗകര്യം 22 ലക്ഷം വീടുകളിൽ മാത്രം –മന്ത്രി കൃഷ്ണൻകുട്ടി
text_fieldsപറളി: സംസ്ഥാനത്തെ 86 ലക്ഷം വീടുകളുള്ളതിൽ ശുദ്ധജല വിതരണ പൈപ്പ് കണക്ഷനുള്ളത് 22 ലക്ഷം വീടുകളിൽ മാത്രമാണെന്നും സ്വാതന്ത്ര്യം ലഭിച്ച് 73 വർഷങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാനത്ത് 64 ലക്ഷം വീട്ടുകാർ ശുദ്ധജലത്തിന് പ്രയാസപ്പെടുകയാണെന്നും ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി.
പറളിയിൽ 27 സമഗ്ര കുടിവെള്ള പദ്ധതികളുടെ പൂർത്തീകരണ ഉദ്ഘാടനം എടത്തറ എൻ.എസ്.എസ് ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. എൽ.ഡി.എഫ് സർക്കാർ ഭരണത്തിൽ വന്നശേഷം നാലുകൊല്ലം കൊണ്ട് എട്ടുലക്ഷം വീടുകളിൽ കുടിവെള്ള കണക്ഷൻ നൽകാൻ സാധിച്ചത് അഭിമാനനേട്ടമാണെന്നും മന്ത്രി പറഞ്ഞു.
കെ.വി. വിജയദാസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. എടത്തറ ചെങ്കാറ്റൂർ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ചു ജലനിധി പദ്ധതി പ്രകാരം പറളി പഞ്ചായത്തിൽ 27 കുടിവെള്ള പദ്ധതികളാണ് പൂർത്തീകരിച്ചത്.
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.സി. കിഷോർ കുമാർ, ജനപ്രതിനിധികളായ കെ. ശഷിജ, എം.പി. ഭാസ്കരൻ, പ്രസീത, ഡി. സുജിത, പഞ്ചായത്ത് സെക്രട്ടറി സതീഷ് കുമാർ, കെ.ടി. സുരേഷ് കുമാർ, സി.പി.എം ഏരിയ സെക്രട്ടറി കെ. വിജയൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.സി. കൃഷ്ണൻകുട്ടി സ്വാഗതവും വാർഡ് അംഗം കെ.എസ്. രമേഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.