ഓപറേഷൻ ഫോക്കസ്: 39 ടൂറിസ്റ്റ് ബസുകൾക്ക് നോട്ടീസ്
text_fieldsകൊല്ലം: ടൂറിസ്റ്റ് ബസുകൾ കേന്ദ്രീകരിച്ച് മോട്ടോർ വാഹനവകുപ്പ് നടത്തുന്ന ഓപറേഷൻ ഫോക്കസ് പരിശോധന ജില്ലയിലും ശക്തമാക്കി. ഇതോടൊപ്പം ഗതാഗതനിയമന ലംഘനം നടത്തുന്ന മറ്റ് വാഹനങ്ങൾക്കെതിരെയും നടപടി തുടങ്ങി. കൊല്ലം ആർ.ടി.ഒ ഡി. മഹേഷിന്‍റെ നിർദേശാനുസരം നടന്ന പരിശോധനയിൽ 39 ടൂറിസ്റ്റ് ബസുകൾക്ക് നോട്ടീസ് നൽകി.
മിക്ക ബസുകളിലും അമിതമായ ശബ്ദവും ലൈറ്റുകളുടെ വിന്യാസവുമാണ്. അനധികൃതമായ രൂപമാറ്റം, അമിതമായ ശബ്ദം, ലൈറ്റുകളുടെ ബാഹുല്യം, അനുവദനീയമല്ലാത്ത ഹോണുകൾ എന്നിവ കണ്ടെത്തിയവക്കാണ് നോട്ടീസ് നൽകിയത്. മൂന്ന് ദിവസത്തിനുള്ളിൽ എല്ലാം നീക്കം ചെയ്ത് ആർ.ടി.ഒക്ക് മുന്നിൽ ഹാജരാക്കാൻ നിർദേശം നൽകി.
കൊല്ലത്ത് നടന്ന പരിശോധനയിൽ മോശം അവസ്ഥയിൽ സർവിസ് നടത്തിയ സ്വകാര്യ ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കി. ബസിന്‍റെ പ്ലാറ്റ്ഫോം ഉൾപ്പെടെ തകർന്ന സ്ഥിതിയിലായിരുന്നു. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് ഫിറ്റ്നസ് റദ്ദാക്കിയത്. നിയമലംഘനങ്ങൾ നടത്തിയ 146 ഇതര വാഹനങ്ങൾക്കെതിരെയും നടപടിയെടുത്തു. കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്ക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.