ഓക്സിമീറ്ററിന് കൊള്ളവില; കൃത്രിമ ക്ഷാമമുണ്ടാക്കുന്നു
text_fieldsകൊല്ലം: കോവിഡ് ബാധിച്ച് വീട്ടിൽ കഴിയുന്നവർക്ക് ഓക്സിജെൻറ അളവ് സ്വയം പരിശോധിക്കുന്നതിനുള്ള ഓക്സിമീറ്ററിന് കൊള്ളവില. വിപണിയിൽ യഥേഷ്ടമുണ്ടായിരുന്ന ഓക്സിമീറ്റർ പൂഴ്ത്തിവെച്ച് അമിതവില ഇൗടാക്കുെന്നന്ന പരാതി വ്യാപകമാണ്. വീട്ടിൽ ചികിത്സയിൽ കഴിയുന്നവർ ശരീരത്തിലെ ഓക്സിജൻറ അളവ് നിരന്തരം പരിശോധിക്കണമെന്നാണ് ഡോക്ടർമാർ നൽകുന്ന പ്രധാന നിർദേശം. കൃത്രിമായി ഓക്സിജന്‍ ലെവല്‍ നിരീക്ഷിക്കുന്നതിനുള്ള ഉപകരണമാണ് പൾസ് ഓക്സിമീറ്റർ. താരതമ്യേന ചെലവ് കുറഞ്ഞ ഉപകരണത്തിനാണ് ഇപ്പോൾ മൂന്നിരട്ടി വില ഇൗടാക്കുന്നത്.
രോഗിയുടെ വിരലുകളിലൊന്ന് ഉപകരണത്തിനുള്ളിൽ ഘടിപ്പിച്ചാല്‍ നിമിഷങ്ങൾക്കുള്ളിൽ ശരീരത്തിലെ ഓക്സിജൻ ലെവല്‍ കൃത്രിമായി കാണിക്കും. ശരീരത്തിലെ ഓക്സിജൻറ അളവ് കുറയുന്നതാണ് കോവിഡിെൻറ ലക്ഷണങ്ങളിലൊന്ന്. രോഗികൾ കൂട്ടത്തോടെ ഓക്സി മീറ്ററുകൾ വാങ്ങിത്തുടങ്ങിയപ്പോഴാണ് കൊള്ള തുടങ്ങിയത്. പൾസ് മീറ്ററും കൂടി ചേർന്ന ഓക്സിമീറ്റർ നേരത്തെ മെഡിക്കൽ സ്റ്റോറുകൾ വഴി 750 മുതൽ 900 രൂപക്ക് ലഭിക്കുമായിരുന്നു.
ഇപ്പോൾ 1500 മുതൽ രണ്ടായിരത്തിന് മുകളിലേക്കാണ് വില ഉയർന്നത്. ഓൺലൈൻ സ്റ്റോറുകളിൽ 500 രൂപക്ക് വരെ കിട്ടിയിരുന്ന ഓക്സിമീറ്ററുകൾ ഇപ്പോൾ 1900 രൂപക്ക് മുകളിലാണ് വില. ഇതുംകൂടി മുതലെടുത്തുള്ള വിലയാണ് ഇൗടാക്കുന്നതെന്നാണ് ആക്ഷേപം. മൊത്ത വിതരണക്കാർ വില കൂട്ടിയതോടെ മിക്ക മെഡിക്കൽ സ്റ്റോറുകളും ഓക്സിമീറ്റർ വാങ്ങുന്നില്ല.
സാധാരണക്കാരിൽനിന്ന് എതിർപ്പ് ഉയരുമെന്നതിനാൽ വില കൂടിയത് സംബന്ധിച്ച് അവരോട് കാര്യങ്ങൾ ബോധ്യപ്പെടുത്തുകയാണ് മെഡിക്കൽ സ്റ്റോർ ഉടമകൾ ചെയ്യുന്നത്.
നേരത്തെ 700-800 രൂപക്ക് വിൽപന നടത്തുമ്പോഴും ഓക്സിമീറ്റർ പാക്കറ്റിൽ എം.ആർ.പി 2000-2400 ആണ് രേഖപ്പെടുത്തിയിരുന്നത്. അതേ പാക്കറ്റുകൾ തന്നെയാണ് നിലവിൽ വിപണിയിൽ എത്തുന്നത്. ചില്ലറ കച്ചവടക്കാർക്ക് ഇഷ്ടമുള്ള വില ഇൗടാക്കി വിൽക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ മൊത്തവില രേഖപ്പെടുത്തിയിരിക്കുന്നത്. 1400-1500 രൂപക്കാണ് ചില്ലറ വിൽപനക്കാർക്ക് ഇപ്പോൾ ഓക്സിമീറ്റർ ലഭിക്കുന്നത്. ജില്ല ഭരണകൂടം ഇടപെട്ട് ഓക്സിമീറ്ററുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിലും വില നിയന്ത്രിക്കുന്നതിലും ഇടപെടണമെന്ന ആവശ്യം ശക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.