കോവിഡിനെതിരെ 431 ദിവസത്തെ പോരാട്ടം; അശ്വിൻ മാതൃക
text_fieldsഓയൂർ: ഇളമാട് പഞ്ചായത്തിെൻറയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും കീഴിൽ തുടർച്ചയായി 431 ദിവസം കോവിഡ് പ്രവർത്തനങ്ങളിലേർപ്പെട്ട് അശ്വിൻ മാതൃകയാവുന്നു.
സി.എഫ്.എൽ.ടി.സി, ക്വാറൻറീൻ സെൻറർ, പഞ്ചായത്ത് ഹെൽപ് ഡെസ്ക് എന്നിവിടങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് 24 മണിക്കൂറുകളിലും പ്രവർത്തിച്ച ഇളമാട് പ്ലാവിള വീട്ടിൽ അശ്വിൻ (24) നാടിനും സമൂഹത്തിനും ഒപ്പമാണ്.
കോവിഡിന്റെ ആദ്യഘട്ടം മുതൽ വിവിധ സന്നദ്ധസംഘടനകളിൽ പ്രവർത്തിച്ചിരുന്നു. കോവിഡ് ബാധിച്ച് വീടുകളിൽ കഴിയുന്നവർക്ക് മരുന്നുകളും ഭക്ഷണവും എത്തിക്കുന്നുണ്ട്. കോവിഡ് മൂലം മരിച്ചവരുടെ സംസ്കാര ചടങ്ങുകൾ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിവരുന്നു. ഇപ്പോൾ ഇളമാട് പി.എച്ച്.സി സെൻററുകളിൽ വാക്സിൻ സ്വീകരിക്കാൻ വരുന്നവരെ സഹായിക്കുന്ന പ്രവർത്തനങ്ങളിലാണ് ഏർപ്പെട്ടിരിക്കുന്നത്.
പ്രായമായവർക്ക് വാക്സിൻ സ്വീകരിക്കുന്നതിന് വാഹനങ്ങൾ ഏർപ്പെടുത്തുന്നതിന് അശ്വിൻ മുൻപന്തിയിലാണ്. അശ്വിെൻറ പ്രവർത്തനങ്ങൾ കണ്ട് പുതുതലമുറയിലെ യുവാക്കൾ സഹായവുമായി ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.