പണംനൽകാൻ വിസമ്മതിച്ച ഭാര്യയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
text_fieldsഓയൂർ: വസ്തുവിറ്റ പണം നൽകാൻ വിസമ്മതിച്ച ഭാര്യയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അമ്പലംകുന്ന് ചെറുവക്കൽ കൂലിക്കോട് ഇടയിലഴികത്ത് വീട്ടിൽ പ്രകാശിനെ (47) യാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. നാല് ഡോറുകളും ബോണറ്റിന്റെ മേൽ മൂടിയും ഇല്ലാത്ത കാർ അമിതവേഗത്തിൽ മുന്നോട്ടും പിന്നോട്ടും എടുക്കുകയും പിന്നോട്ടെടുക്കുന്നതിനിടെ ഗേറ്റ് തകർന്ന് ഭാര്യയുടെ ദേഹത്ത് ശക്തമായി പതിക്കുകയും കാൽ ഒടിയുകയും ദേഹമാസകലം പരിക്കേൽക്കുകയുമായിരുന്നു. മദ്യലഹരിയിലായിരുന്ന പ്രകാശ് പിന്നീട് വീട് അടിച്ച് തകർത്തു.
ഭാര്യയുടെ പേരിൽ അവശേഷിക്കുന്ന ഒരേക്കർ ഭൂമി കൂടി വിറ്റ് പണം നൽകണമെന്ന് ആവശ്യപ്പെട്ടത് വിസമ്മതിച്ചതിൽ പ്രകോപിതനായാണ് ഇയാൾ ഭാര്യയെ അക്രമിക്കുകയും വീട് അടിച്ച് തകർക്കുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പൂയപ്പള്ളി സി.ഐ എസ്.ടി. ബിജുവിന്റെ നിർദേശപ്രകാരം എസ്.ഐമാരായ രജനീഷ്, രാജേഷ്, എസ്.സി.പി.ഒ വിനോദ്, ഹോം ഗാർഡ് റോയി എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് മദ്യലഹരിയിൽ അക്രമം കാട്ടിയ പ്രതിയെ സാഹസികമായി പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പരിഗണനയിലെന്ന് നഗരസഭ
കായംകുളം -പുനലൂർ സംസ്ഥാന പാതയും കടന്നു പോകുന്നതിനാൽ അടൂർ ഭാഗത്ത് അപകടങ്ങൾ പതിവാണ്. ഉത്തരത്തിൽ അപകടത്തിൽ പെടുന്നവരെ ഇവിടെയാണ് എത്തിക്കുന്നത്. വെള്ളം എപ്പോഴും ലഭിക്കാത്തതിനാൽ നഗരസഭയുടെ ടേക്ക് എ ബ്രേക്ക് ടോയ്ലറ്റ് പൂർണസമയം പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല. ഇതോടെ ഇവ വലിയ പ്രയോജനം ചെയ്യുന്നില്ല.
ടേക് എ ബ്രേക്ക് ടോയ്ലറ്റ് നിൽക്കുന്ന സ്ഥലം ആശുപത്രിക്ക് വിട്ട് നൽകുന്നത് സംബന്ധിച്ച ചർച്ച ഉയരുന്നുണ്ടെന്നും അവിശ്യമെങ്കിൽ കൗൺസിലിൽ ചർച്ച ചെയ്ത് കൗൺസിൽ തീരുമാനിച്ചാൽ അക്കാര്യം ആലോചിക്കാമെന്നും നഗരസഭാ ചെയർപേഴ്സൻ ദിവ്യ റെജി മുഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.