വിവാഹാഭ്യർഥന നിരസിച്ചതിന് വിധവയായ വീട്ടമ്മയെ ആക്രമിച്ച ഭർതൃസഹോദരൻ അറസ്റ്റിൽ
text_fieldsഓയൂർ: ഓടനാവട്ടം മുട്ടറയിൽ വിധവയായ വീട്ടമ്മയെ ആക്രമിച്ച കേസിൽ ഭർതൃസഹോദരനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടറ വിശ്വാലയത്തിൽ വിശ്വലാലാണ് (37) അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം.
വിധവയായ യുവതിയും രണ്ടുകുട്ടികളും ഒറ്റക്കാണ് താമസം. നിരവധി കേസുകളിലെ പ്രതിയായ വിശ്വലാൽ മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. കഴിഞ്ഞദിവസം മദ്യപിച്ചെത്തിയ ഇയാൾ സഹോദരെൻറ ഭാര്യയോട് വിവാഹാഭ്യർഥന നടത്തുകയും ഇത് നിരസിച്ചതിന് അസഭ്യം പറയുകയും ചുറ്റിക കൊണ്ട് കഴുത്തിനടിച്ച് പരിക്കേൽപിക്കുകയും ചെയ്തു.
സംഭവശേഷം ഒളിവിൽ പോയ ഇയാളെ ബുധനാഴ്ച രാവിലെ 10ഓടെ മുട്ടറയിൽനിന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പൂയപ്പള്ളി സി.ഐ രാജേഷ് കുമാർ, എ.എസ്.ഐമാരായ ചന്ദ്രകുമാർ, അനിൽകുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.