ഫിനാൻസ് സ്ഥാപന ഉടമയുടെ തിരോധാനം: പൊലീസ് അന്വേഷണം ഇഴയുന്നു
text_fieldsഓയൂർ: ഓയൂരിലെ ഫിനാൻസ് സ്ഥാപന ഉടമയുടെയും കുടുംബത്തിെൻറയും തിരോധാനത്തിൽ കാര്യമായി പുരോഗതിയില്ലാതെ അന്വേഷണം. സ്വർണപ്പണയവും നിക്ഷേപം നടത്തിയതുമായ 57 പേരുടെ പരാതികൾ പൊലീസിന് ലഭിച്ചു. പരാതിക്കാരുടെ നൂറ് പവനും ഒരു കോടിയോളം രൂപയും നഷ്ടപ്പെട്ടതായാണ് പരാതി.
വരുംദിവസങ്ങളിൽ പരാതിക്കാരുടെ എണ്ണം പതിന്മടങ്ങാകുമെന്ന് സൂചന. ഓയൂർ, മരുതമൺപള്ളി ജങ്ഷനുകളിലെ കാർത്തിക ഫൈനാൻസ് എന്ന സ്ഥാപനം നടത്തിവന്നിരുന്ന മരുതമൺപള്ളി കോഴിക്കോട് കാർത്തികയിൽ പൊന്നപ്പൻ ഇയാളുടെ ഭാര്യ ശാന്തകുമാരി എന്നിവരെയാണ് കഴിഞ്ഞ 31 മുതൽ കാണാതായത്. ഇവരുടെ ഉടമസ്ഥതയിലുള്ള മൂന്ന് കാറുകൾ ഉപേക്ഷിച്ചിട്ടാണ് പോയിട്ടുള്ളത്. സ്വന്തം വാഹനങ്ങളും, മൊബൈൽ ഫോണുകളും ഉപയോഗിക്കാത്തതും അന്വേഷണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇവരുടെ രണ്ട് മക്കൾ വിദേശത്താണ്. അതിനാൽ വിദേശത്തേക്ക് കടന്നിട്ടുണ്ടോ എന്നും അന്വേഷിച്ചുവരുന്നു. അടുത്തിടെ നടന്ന പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലും പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും 100 കോടിയിലധികം രൂപ ഇടപാടുകാർക്ക് നഷ്ടപ്പെട്ടിട്ടുണ്ട്.
കാർത്തിക ഫിനാൻസ് ഉടമകളെ കാണാതായിട്ട് 6 ദിവസം പിന്നിട്ടിട്ടും തുമ്പൊന്നും ലഭിക്കാതായതോടെ കൂടുതൽ അങ്കലാപ്പിലായിരിക്കുകയാണ് നിക്ഷേപകർ. പൊന്നപ്പെൻറയും ഭാര്യയുടെയും ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെക്കുറിച്ചും അവരുടെ മൊബൈൽ ഫോൺ കോളുകളും സൈബർ സെല്ലിെൻറ സഹായത്തോടെ പൊലീസ് പരിശോധിച്ച് വരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.