മഴ: നെല്ലിക്കുന്നത്ത് കൃഷി നാശം
text_fieldsഓയൂർ: നെല്ലിക്കുന്നത്ത് വയലും താേടും ഒന്നിച്ച് ഒഴുകിയ വെള്ളം ഓടനാവട്ടം ചുങ്കത്തറയിലെ കൃഷികൾ നശിച്ചു. ചുങ്കത്തറയിലെ വാഴ, മരച്ചീനി എന്നിവ വെള്ളത്തിനടിയിലായി. ഓടനാവട്ടം കട്ടയിൽ താേട് നിറഞ്ഞു കവിഞ്ഞൊഴുകി കുലച്ചതും അല്ലാത്തതുമായ വാഴകൾ ഒടിഞ്ഞു വീണ് കർഷകർക്ക് വലിയ നഷ്ടം ഉണ്ടായി.
ഇവിടെ താേട് നിറഞ്ഞ് കരയിലേക്ക് ഒഴുകിയതിനാൽ റബ്ബർ മരങ്ങളുടെ അടിഭാഗം പൂർണ്ണമായും വെള്ളക്കിനടിയിലായി. റബ്ബർ മരങ്ങളിൽ വെച്ചിരുന്ന ചിരട്ടകൾ വെള്ളത്തിൽ ഒഴുകി പോയി. തുടർച്ചയായി വാഴ, മരച്ചീനി, പച്ചക്കറികൾ എന്നിവ വെള്ളം കയറി കെട്ടിനിൽക്കുന്നത് കൃഷി നാശം വർദ്ധിക്കുന്നതിന് കാരണമായി.
തോടിൻെറ കരയിൽ താമസിക്കുന്നവർ മഴ വെള്ളം കയറുന്നതിനാൽ ആശങ്കയിലാണ്. രാത്രി ശക്തമായ മഴ ഉണ്ടായാൽ കട്ടയിൽ തോടിൻെറ കരയിലെ വീട്ടുകാർ മാറി താമസിക്കേണ്ടിവരും. മഴയിൽ ഓയൂർ - കാെട്ടാരക്കരയിലെ ചുങ്കത്തറ റാേഡിൽ വലിയ രീതിയിൽ കുഴികൾ രൂപപ്പെട്ടത് വാഹനാപകടങ്ങൾക്ക് ഇടയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.