Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOyoorchevron_rightവാർത്ത നൽകിയതിന്...

വാർത്ത നൽകിയതിന് മാധ്യമപ്രവർത്തകർക്ക്​ സോഷ്യൽ മീഡിയ വഴി വധഭീഷണി

text_fields
bookmark_border
social media death threat
cancel
camera_alt

representational image

ഓയൂർ: ശനിയാഴ്ച ഓയൂരിലെ എൻ.വി.പി ഹെപർ മാർക്കറ്റിലെ ജീവനക്കാരനെ മർദിച്ചു പരിക്കേൽപ്പിച്ച മൂന്ന് പേരെ പൂയപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു റിമാൻഡ് ചെയ്ത വാർത്ത നൽകിയ മാധ്യമ പ്രവർത്തകർക്ക് നേരെ വധഭീഷണി.

റൂറൽ എസ്.പിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മാധ്യമങ്ങൾക്കുളള വാട്സ്​ആപ്പ് ഗ്രൂപ്പിൽ പൊലീസ്​ പ്രതികളുടെ ചിത്രങ്ങളും വിവരങ്ങളും നൽകിയിരുന്നു. ഇത് എല്ലാ പത്രങ്ങളും ഓൺലൈൻ വാർത്താ ചാനലുകളും പ്രസിദ്ധീകരിച്ചിരുന്നു. വാർത്തകൾ വന്ന്​ അരമണിക്കൂറിനകം ചാനൽ പ്രവർത്തകർക്കെതിരെ സോഷ്യൽ മീഡിയ വഴി പ്രതികളുടെ സുഹൃത്തുക്കൾ വധഭീഷണ മുഴക്കുകയായിരുന്നു.

സംഭവത്തിൽ ഓൺലൈൻ ചാനലിന്‍റെ കണ്ടന്‍റ്​ എഡിറ്റർ സുരേഷ് ചൈത്രം, റിപ്പോർട്ടർ ബി. അനിൽകുമാർ എന്നിവർ പൊലീസിൽ പരാതി നൽകി. പൊലീസ്​ അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:journalistDeath Threatoyoor
News Summary - Journalists receive death threats on social media for reporting the news
Next Story