ആടിന് തീറ്റ ശേഖരിക്കുന്നതിനിടെ പാറക്കുളത്തിൽ വീണ് ഗൃഹനാഥൻ മരിച്ചു
text_fieldsഓയൂർ: വെളിയം പടിഞ്ഞാറ്റിൻകര അറവലക്കുഴിയിൽ ആടിന് തീറ്റ ശേഖരിക്കാൻ പോയ ഗൃഹനാഥൻ കാൽ വഴുതി പാറക്കുള്ളത്തിൽ വീണ് മരിച്ചു. വെളിയം പടിഞ്ഞാറ്റിൻകര, ജനത വായനശാലയിലെ പാർട് ടൈം ലൈബ്രേറിയൻ, ചൂരക്കോട് ഹരിതാഭവനിൽ ശിവപ്രസാദ് (55) ആണ് മരിച്ചത്.
ശിവപ്രസാദ് കഴിഞ്ഞ ദിവസം രാവിലെ 11ഓടെയാണ് ആടിന് തീറ്റ ശേഖരിക്കാൻ പോയത്. ഒരുമണിയായിട്ടും വീട്ടിൽ മടങ്ങിയെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അറവലക്കുഴിയിലെ ഉപേക്ഷിക്കപ്പെട്ട പാറ ക്വാറിയിലെ വെള്ളക്കെട്ടിൻ്റെ കരയിൽ ആടിൻ്റെ തീറ്റയും ഇദ്ദേഹത്തിൻ്റെ ഒരു ചെരുപ്പ് കരയിലും, ഒരെണ്ണം വെള്ളക്കെട്ടിലും കിടക്കുന്നത് ശ്രദ്ധയിൽപെട്ടു.
കാൽ വഴുതി വെള്ളത്തിൽ വീണതായി സംശയം തോന്നി നാട്ടുകാർ പൂയപ്പപ്പള്ളി പാെലീസിൽ വിവരം അറിയിച്ചു. പാെലീസ് അറിയിച്ചതിനെത്തുടർന്ന് കൊട്ടാരക്കരയിൽ നിന്നു ഫയർഫോഴ്‌സും കൊല്ലത്ത് നിന്നും സ്കൂബാ ടീമും സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിൽ വൈകീട്ട് അഞ്ചിന് വെള്ളക്കെട്ടിൽ നിന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു. പൂയപ്പള്ളി പാെലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: രജനി. മകൾ: ഹരിത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.