മരുതിമല ഇക്കോ ടൂറിസം ഭൂമി തരംമാറ്റൽ; വീണ്ടും സർവേ നടത്തുമെന്ന് തഹസിൽദാർ
text_fieldsഓയൂർ: മരുതിമലയിലെ ഇക്കോ ടൂറിസം പദ്ധതി ഭൂമി സ്വകാര്യവ്യക്തികൾ കൈയേറി തരംമാറ്റാൻ ശ്രമിച്ച പശ്ചാത്തലത്തിൽ വസ്തു വീണ്ടും സർവേ നടത്തുമെന്ന് കൊട്ടാരക്കര തഹസിൽദാർ നിർമൽകുമാർ.
ഇതിനായി സർക്കാറിന് അപേക്ഷ നൽകി. പദ്ധതി ആരംഭിച്ച 2009ന് ശേഷം ഇക്കോ ടൂറിസം ഭൂമി കൈയേറി തരംമാറ്റിയതായി കണ്ടെത്തിയാൽ നടപടിയുണ്ടാകും. 2009ന് മുമ്പുള്ള അവസ്ഥ അറിയാനും രേഖകൾ പരിശോധിക്കും. മരുതിമലയിൽ ഇക്കോ ടൂറിസം നടത്തുന്നതിന് 38.5 ഏക്കർ ഭൂമിയാണ് റവന്യൂ വകുപ്പ് വെളിയം പഞ്ചായത്തിന് 20 വർഷത്തേക്ക് നൽകിയിരിക്കുന്നത്. പ്രതിവർഷം 1000 രൂപ നിരക്കിലാണ് നൽകിയത്.
എന്നാൽ, ഇൗ ഭൂമിയിൽ അഞ്ച് ഏക്കേറാേളം ഭാഗം സ്വകാര്യവ്യക്തികളുടെ ൈകവശമാണ്. ഇക്കൂട്ടത്തിൽ ഒരാൾ ഇക്കോ ടൂറിസത്തിൽപെട്ട വസ്തു വിൽക്കാൻ ശ്രമിച്ചേപ്പാഴാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവന്നത്. ഈ സ്വകാര്യവ്യക്തിയുടെ കൈയിൽ ആധാരവും മറ്റ് രേഖകളും ഉണ്ടെന്ന് തഹസിൽദാർ പറഞ്ഞു. എന്നാൽ, ബാക്കി സ്വകാര്യവ്യക്തികൾ വസ്തു കൈവശം വെച്ചിരിക്കുന്ന രേഖകൾ പഞ്ചായത്തിനോ റവന്യൂ അധികൃതർക്കോ ഹാജരാക്കാത്തതിൽ ദുരുഹൂതയുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് ഇക്കോ ടൂറിസം ഭൂമി ഒരിക്കൽകൂടി സർവേ നടത്താൻ റവന്യൂ വകുപ്പ് തീരുമാനമെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.