കട കുത്തിത്തുറന്ന് മൊബൈൽ ഫോണുകളും പണവും കവർന്നു
text_fieldsഓയൂർ: പൂയപ്പള്ളി ജങ്ഷനിൽ മൊബൈൽ കട കുത്തിത്തുറന്ന് ഏഴു സ്മാർട്ട് ഫോണുകളും 15,000 രൂപയും കവർന്നു. പൂയപ്പള്ളി ചാവടിയിൽ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ആൽഫാ മൊബൈൽസിലാണ് മോഷണം നടന്നത്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.
നല്ലില സ്വദേശി ആശിഷ് ലൂക്കോസും സുഹൃത്ത് സിജോയും ചേർന്ന് നടത്തുന്നതാണ് കട. ഷട്ടറിെൻറ പൂട്ടുകൾ പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 15,000 രൂപയും സ്മാർട്ട് ഫോണുകളും അപഹരിച്ചു. 10 കീപാടുകൾ, ഹെഡ്സെറ്റുകൾ, ചാർജറുകൾ, ബ്ലുടൂത്ത് ഹെഡ്സെറ്റുകൾ എന്നിവ ഉൾപ്പെടെ 1,20,000 രൂപയുടെ സാധനങ്ങളാണ് കവർന്നത്.
കൊല്ലത്തുനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമെത്തി തെളിവുകൾ ശേഖരിച്ചു. പൂയപ്പള്ളി സി.ഐ. രാജേഷ് കുമാർ, എസ്.ഐ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണമാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.