മാലയിൽ മലപ്പത്തൂരിൽ മയിലുകളുടെ എണ്ണം വർധിക്കുന്നു; മിനി ടൂറിസം അനുവദിക്കണമെന്ന്
text_fieldsഓയൂർ : വെളിയം പഞ്ചായത്തിലെ മാലയിൽ മലപ്പത്തൂർ ഗ്രാമത്തിൽ മയിലുകളുടെ എണ്ണം വർദ്ധിക്കുന്നു. 100 കൂടുതൽ മയിലുകളാണ് ഇവിടെ ഉള്ളത്. പ്രദേശങ്ങളിലെ വീടുകളിലെ സ്ഥിരം സന്ദർശകരായി മയിലുകൾ മാറിയിരിക്കുകയാണ്. 144 ഏക്കർ സർക്കാർ ഭൂമിയിലാണ് മയിലുകളുടെ വിഹാരകേന്ദ്രം. ഇപ്പോൾ മലപ്പത്തൂരിലെ സമീപത്തെ വീടുകളിൽ വെെകുന്നേരമായാൽ മയിലുകൾ സ്ഥിരമായി എത്തുന്നത് കാഴ്ച തന്നെയാണ്. വീട്ടുമുറ്റങ്ങളിൽ എത്തുന്ന മയിലുകൾക്ക് നാട്ടുകാർ സ്ഥിരമായി തീറ്റ നൽകാറുണ്ട്.
വീടുകൾക്കുള്ളിലേക്കും മയിലുകൾ കയറി വരാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. വെളിയം, മാലയിൽ , വെളിയം കാേളനി, ചൂരക്കാേട്, ഓടനാവട്ടം, കട്ടയിൽ എന്നിവിടങ്ങളിൽ മയിലുകൾ എത്താറുണ്ട്. മയിലിന്റെ കുഞ്ഞുങ്ങൾ നിരവധിയാണ് ഇവിടെയുള്ളത്. വെെദ്യുതി ലെെനിൽ തട്ടി മയിലുകൾ ചാവുന്നത് പ്രദേശവാസികൾക്ക് തലവേദനയാകുന്നുണ്ട്. ഇത്തരത്തിൽ മയിൽ ചത്ത് കഴിഞ്ഞാൽ അഞ്ചൽ ഫാേറസ്റ്റ് ഉദ്യാേഗസ്ഥരെ വിവരം അറിയിക്കുന്നതിന്റെ അടിസ്ഥാനത്തിൽ അവരെത്തി മയിലിനെ കാെണ്ടു പോകും. പീലി നിവർത്തി ആടുകയും പറക്കുകയും ചെയ്യുന്ന മയിലുകളെ കാണാൻ ഒട്ടനവധി സന്ദർശകരും മലപ്പത്തൂരിൽ എത്താറുണ്ട്. ഇടയ്ക്ക് വച്ച് സാമൂഹിക വിരുദ്ധർ മയിലിനെ കാെല്ലുകയും മുട്ട നശിപ്പിക്കുകയും ചെയ്യുന്ന പ്രവണതയുണ്ടെന്ന് ജില്ലാ പരിസ്ഥിതി ഏകോപന സമിതി പ്രവർത്തകർ ആരോപിച്ചിരുന്നു. മ
ലപ്പത്തൂരിലെ സർക്കാർ ഭൂമിയിൽ മയിലുകൾക്ക് സംരക്ഷണ ഏർപ്പെടുത്തി മേഖല മിനി ടൂറിസമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.