ഓടനാവട്ടത്ത് പൊലീസ് എയ്ഡ് പോസ്റ്റ് ഫയലിൽ തന്നെ; കഞ്ചാവ് ലോബി പിടിമുറുക്കുന്നു
text_fieldsഓയൂർ: ഓടനാവട്ടം ജങ്ഷനിൽ പൊലീസ് എയ്ഡ്പോസ്റ്റ് ഫയലിൽ ഒതുങ്ങുന്നതിനാൽ രാത്രിയിൽ സാമൂഹിക വിരുദ്ധശല്യവും കഞ്ചാവ് ലോബിയും പിടിമുറുക്കുന്നു. ഓടനാവട്ടം തുറവൂർ മേഖലയിലാണ് കഞ്ചാവ് ലോബി പിടിമുറുക്കുന്നത്.
രാത്രി സാമൂഹിക വിരുദ്ധശല്യം വർധിക്കുന്നതിനാൽ പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നാണ് ആവശ്യം. 2012ൽ അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയിൽ ഓടനാവട്ടത്ത് പൊലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിക്കുമെന്ന് ഉത്തരവിറക്കിയെങ്കിലും നടന്നില്ല.
ഓടനാവട്ടത്തോ സമീപപ്രദേശത്തോ എന്തെങ്കിലും സംഭവം ഉണ്ടായാൽ പൊലീസ് എത്താൻ സമയമെടുക്കും. ഇത് ഇല്ലാതാക്കുന്നതിനും മേഖലയിലെ കഞ്ചാവ് ലോബികളെ പിടികൂടുന്നതിനും ഓടനാവട്ടത്തെ എയ്ഡ്പോസ്റ്റ് ഉപകാരപ്പെടും. ഓടനാവട്ടം ഹയർസെക്കൻഡറി സ്കൂൾ, വെളിയം ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച് കഞ്ചാവ് ലോബികൾ വിലസുന്നതായാണ് ആക്ഷേപം. അവധിക്കാലമായതോടെ ഓടനാവട്ടം സ്കൂളിലെ ഗ്രൗണ്ടിലും ഇപ്പോൾ കഞ്ചാവ് വിൽപന നടക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.