പിടികൂടാൻ പൊലീസ് വീട്ടിലെത്തി: പ്രതി വിലങ്ങുമായി കടന്നു
text_fieldsഓയൂർ: മോഷണക്കേസുമായി ബന്ധപ്പെട്ട് പ്രതിയെ പിടികൂടാനെത്തിയ പൊലീസിനെ ഒരു കുടുംബത്തിലെ മൂന്നുപേർ ചേർന്ന് ആക്രമിച്ചു.
കുടുംബനാഥനും മുഖ്യ പ്രതിയുമായയാൾ പൊലീസ് വിലങ്ങുമായി കടന്നു. വ്യാഴാഴ്‌ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. വെളിനല്ലൂർ മീയന പുല്ലശ്ശേരിവീട്ടിൽ ഇതിൽ റാഫിക്ക് (50) ആണ് വിലങ്ങുമായി കടന്നുകളഞ്ഞത്.
ഇയാളുടെ മക്കളായ നൗഫൽ (24), ഇബാൻ (21), ഭാര്യ സബീല (45) എന്നിവരെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രിയിൽ പൂയപ്പള്ളിയിലെ ആൾതാമസം ഇല്ലാതിരുന്ന വീട്ടിൽ നിന്ന് ഒരു പവൻ മാലയും എ.ടി.എം കാർഡും മോഷണം പോയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് സുരാജ് ഭവനിൽ സുമേഷ് (32) നെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മുഖ്യപ്രതിയായ റാഫീഖിനെ പിടികൂടാൻ സി.ഐ വിനോദ് ചന്ദ്രശേഖരെൻറ നേതൃത്വത്തിലുള്ള സംഘം ഇയാളുടെ വീട്ടിലെത്തി.
പ്രതി വീടിെൻറ മുൻവശത്തെ റോഡിൽ നിൽെക്ക എത്തിയ പൊലീസ് ബലപ്രയോഗത്തിലൂടെ കൈയിൽ വിലങ്ങ് ഇട്ടതിനെതുടർന്ന് വീട്ടിൽനിന്ന് മക്കളായ നൗഫൽ, ഇബാൻ എന്നിവർ വെട്ടുകത്തിയുമായി എത്തി. ഇതിനിടെ റാഫീഖ് വിലങ്ങുമായി കുതറി ഓടി രക്ഷപ്പെട്ടു.
ഭർത്താവിനെ രക്ഷപ്പെടുത്താൻ സബീല പൊലീസിനെ തടയുകയും ആക്രമിക്കുകയും ചെയ്തു. പ്രതികൾ വെട്ടുകത്തിയും വടിയും ഉപയോഗിച്ച് മൂന്ന് പൊലീസുകാരുടെ തലക്കും ദേഹത്തും ക്രൂരമായി അടിച്ചു. പരിക്കേറ്റ സി.പി.ഒമാരായ ഹരികുമാർ, ലിജു വർഗീസ്, അനിൽ എന്നിവർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി.
തുടർന്ന് പ്രതികളെ പിടികൂടാൻ പൊലീസ് സംഘത്തിന് കഴിയാതെ തിരികെ പോയി. കൂടുതൽ പൊലീസുമായി സി.ഐ, എസ്.ഐ രാജൻബാബു എന്നിവരുടെ സംഘം വീട് വളഞ്ഞ് സാഹസികമായി നൗഫൽ, ഇബാൻ എന്നിവരെ പിടികൂടുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ സബീലയെ കസ്റ്റഡിയിലെടുത്തു.
നിരവധി മോഷണക്കേസുകളിലെ പ്രതിയായ റാഫീക്ക് വർക്കല സ്വദേശിയാണ്. വധശ്രമം ഉൾപ്പെടെ ഇരുപത്തഞ്ചോളം കേസുകളിൽ പ്രതിയാണ് റാഫീക്കെന്ന് സി.ഐ വിനോദ് ചന്ദ്രശേഖരൻ പറഞ്ഞു.
പൊലീസിനെ മർദിച്ച കേസിൽ പ്രതികൾക്കെതിരെ വധശ്രമം, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.