പാറവില വർധനയിൽ പ്രതിഷേധിച്ച് ക്വാറി ഉപരോധിച്ചു
text_fieldsഓയൂർ: വെളിയം പരുത്തിയറ പാറ ക്വാറിയിൽ അനധികൃതമായി വില വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ ഉപരോധസമരം നടത്തി. ക്രഷർ ഉടമകൾ ഒരടി പാറയ്ക്ക് രണ്ടുരൂപ വീതമാണ് ഏകപക്ഷീയമായി കൂട്ടിയത്.
സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ബി.എം.എസ് യൂനിയനുകളിൽപെട്ട ടിപ്പർ മുതലാളിമാരും, ഡ്രൈവർമാരുമാണ് ഉപരോധ സമരം നടത്തിയത്.
ഒരോ ട്രേഡ് യൂനിയനുകളും പ്രത്യേകമായാണ് ഉപരോധസമരം നടത്തിയത്. ഒരു ക്യുബിക് അടിക്ക് രണ്ടുരൂപ വീതം വർധന ഉണ്ടായാൽ ലോഡൊന്നിന് 600 രൂപ മുതൽ 1000 രൂപ വരെ കൂടും.
ഇത്തരത്തിൽ ക്രഷർ ഉടമകളും നിർമാണ സാമഗ്രികളായ എം സാൻറ്, പി സാൻറ്, പാറപ്പൊടി, മെറ്റൽ എന്നിവക്ക് ജില്ലയിൽ വില വർധിപ്പിച്ചിട്ടുണ്ട്. സി.ഐ.ടി.യുവിെൻറ നേതൃത്വത്തിൽ നടന്ന ഉപരോധത്തിന് സി.പി.എം നേതാക്കളായ സനൽ കുമാർ, സി.പി.എം വെളിയം എൽ.സി.എസ് പ്രമോദ്, ബ്ലോക്കംഗം തോമസ്, കൺവീനർ ബാബു, സൈനേഷ് എന്നിവർ നേതൃത്വം നൽകി.
കോൺഗ്രസ് വെളിയം, ഓടനാവട്ടം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന ഉപരോധം കെ.പി.സി.സി അംഗം വെളിയം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. എം. രാജീവ്, ശ്യാംകുമാർ, സോമശേഖരൻ ഉണ്ണിത്താൻ, പ്രസാദ് കായില, മാരൂർ മഹേഷ് എന്നിവർ നേതൃത്വം നൽകി.
ബി.എം.എസിെൻറ ഉപരോധസമരം ബസ് ആൻറ് ഹെവി ഗുഡ്സ്മസ്ദൂർ സംഘ് ജില്ല പ്രസിഡൻറ് സജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം ബിബിൻ, പഞ്ചായത്ത് സമിതി പ്രസിഡൻറ് രാജേന്ദ്രപ്രസാദ്, സെക്രട്ടറി ബിനു, മോഹനൻ, അജിത്, വിഷ്ണു എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.