കുടവട്ടൂരിൽ പാറഖനനം വീണ്ടും; സമീപവാസികൾ ദുരിതത്തിൽ
text_fieldsഓയൂർ: കുടവട്ടൂർ ക്വാറിയിൽ അനധികൃത പാറഖനനം പുനരാരംഭിച്ചതോടെ സമീപവാസികൾ ദുരിതത്തിൽ. ഇവിടെ 150 ഓളം ക്വാറികളാണ് ഉള്ളത്.
ജില്ലയിലെ ഏറ്റവും കൂടുതൽ ക്വാറികൾ ഉള്ളത് കുടവട്ടൂർ, കരീപ്ര പഞ്ചായത്തുകളിലാണ്. കുടവട്ടൂരിലെ ഭൂരിഭാഗം ക്വാറികളും ഖനനം ചെയ്ത് ഉപേക്ഷിച്ച നിലയിലാണ്. 250 അടി താഴ്ചയിലാണ് പാറഖനനം ചെയ്ത് വെള്ളക്കെട്ടായി മാറിയിരിക്കുന്നത്. ഇവിടെ പൂർണമായും പാറഖനനം നിർത്തിവെച്ചിരിക്കുകയായിരുന്നു.
എന്നാൽ ഇപ്പോൾ നടക്കുന്ന അനധികൃത പാറഖനനത്തിനെതിരെ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല. വർഷങ്ങൾക്ക് മുമ്പ് പാറ പൊട്ടിച്ച് അഗാധമായ ഗർത്തം ഇവിടെ രൂപപ്പെട്ടിട്ടും മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് നടപടി സ്വീകരിച്ചിരുന്നില്ല. തുടർന്ന് 2013ൽ കലക്ടർ കുടവട്ടൂർ ക്വാറികൾ സന്ദർശിക്കുകയും ക്വാറിയുടെ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ അധികൃതരോട് നിർദ്ദേശിക്കുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിൽ റവന്യൂ അധികൃതർ ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കുകയായിരുന്നു. വീണ്ടും പാറ ഖനനത്തിന് അധികൃതർ അനുമതി നൽകിയതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.