എൻജി. വിദ്യാർഥികളുടെ ജീവനെടുത്തത് അധികൃതരുടെ അനാസ്ഥ
text_fieldsഓയൂര്‍: നെടുമണ്‍കാവ് വാക്കനാട് കല്ച്ചിറപള്ളിക്ക് സമീപം ടി.കെ.എം എൻജിനീയറിങ് കോളജിലെ രണ്ട് വിദ്യാർഥികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിന് കാരണമായത് അധികൃതരുടെ അനാസ്ഥ. ആറ്റിലേക്കുള്ള കൽപടവുകളിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയാണ് കണ്ണൂര്‍ സ്വദേശി റിസാന് (21), കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി അർജുന് (21) എന്നിവരുടെ ജീവനെടുത്തത്.
പകലും രാത്രിയും നിരവധിപേർ ദൂരെ സ്ഥലങ്ങളില്‍നിന്ന് പോലും ഇവിടെയെത്തുന്നുണ്ട്. ആറ്റിലേക്ക് ഇറങ്ങുന്ന വഴി ഗേറ്റ് നിര്‍മിച്ച് പൂട്ടാമെന്നിരിക്കെ അത്തരത്തിലുള്ള നടപടികൾ സ്വീകരിക്കാൻ അധികൃതര്‍ തയാറാവുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
ഒഴിഞ്ഞ മേഖലയായതിനാല്‍ പൊലീസിെൻറ ശ്രദ്ധ ഈ മേഖലയില്‍ ഉണ്ടാവാറില്ലത്രെ. അപകടംനടന്ന ഭാഗത്ത് ഇറങ്ങരുതെന്നും അനധികൃതമായി ഇറങ്ങുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇത് പാലിക്കുന്നുണ്ടന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കാറില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. വൈദ്യുതിലൈൻ പൊട്ടി കൽപടവുകളിൽ വീഴാനിടയായ സാഹചര്യം പരിശോധിക്കണെമന്നും ആവശ്യമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.