Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOyoorchevron_rightഅയൽവാസിയെ കുത്തിയ...

അയൽവാസിയെ കുത്തിയ യുവാവ് പിടിയിൽ

text_fields
bookmark_border
vineeth
cancel
camera_alt

വീ​നീ​ത്​

ഓ​യൂ​ർ: ക​ടം കൊ​ടു​ത്ത പ​ണം തി​രി​കെ ചോ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​ഷ​യ​ത്തി​ൽ അ​യ​ൽ​വാ​സി​യെ കു​ത്തി​പ​രി​ക്കേ​ല്പി​ച്ച പ്ര​തി പി​ടി​യി​ലാ​യി. പൂ​യ​പ്പ​ള്ളി മു​ള്ളു​കാ​ട്ടി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന കൊ​ല്ലം മു​ഖ​ത്ത​ല ന​ടു​വി​ല​ക്ക​ര ആ​രാ​ധ​ന ഭ​വ​നി​ൽ വീ​നീ​തി​നെ (27) ആ​ണ് പൂ​യ​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വി​നീ​തി​ന്റെ തൊ​ട്ട​ടു​ത്ത വീ​ട്ടി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ലാ​ലു (ബേ​ബി) വി​നെ​യാ​ണ് മൂ​ർ​ച്ച​യു​ള്ള ആ​യു​ധ​മു​പ​യോ​ഗി​ച്ച് വ​യ​റ്റി​ൽ കു​ത്തി​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ലാ​ലു തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ര​ണ്ട് ദി​വ​സം മു​മ്പാ​യി​രു​ന്നു സം​ഭ​വം. ഇ​രു​വ​രും കു​ടും​ബ​സ​മേ​ത​മാ​ണ് വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്. മ​ദ്യ​പാ​ന​ശീ​ല​മു​ള്ള വി​നീ​ത് നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. മു​ഖ​ത്ത​ല​യി​ൽ നി​ന്ന് വീ​ട്ടു​കാ​രു​മാ​യി പി​ണ​ങ്ങി പൂ​യ​പ്പ​ള്ളി​യി​ൽ താ​മ​സി​ക്കു​ന്ന ഇ​യാ​ൾ മി​ക്ക ദി​വ​സ​ങ്ങ​ളി​ലും നാ​ട്ടു​കാ​രു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഒ​ളി​വി​ൽ പോ​യ വി​നീ​തി​നെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പൂ​യ​പ്പ​ള്ളി സി.​ഐ ബി​ജു​വി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്.​ഐ​മാ​രാ​യ ര​ജ​നീ​ഷ്, ബാ​ലാ​ജി എ​സ്. കു​റു​പ്പ്, എ.​എ​സ്.​ഐ അ​നി​ൽ​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ സാ​ബു, വി​പി​ൻ, റി​ജു, ബി​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ വി​നീ​തി​നെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam NewsArrest
News Summary - The youth who stabbed the neighbor was arrested
Next Story