വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ
text_fieldsഓയൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ മൂന്ന് യുവാക്കളെക്കൂടി പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല വെട്ടൂർ സ്വദേശികളായ മിനിക്കുന്ന് കോളനിയിൽ നൗഫൽ മൻസിലിൽ മുഹമ്മദ് നൗഫൽ (21), മേൽവെട്ടൂർ സബിമോൾ മൻസിലിൽ മുഹമ്മദ് സജ്ജാദ് (19), തെങ്ങുവിള വീട്ടിൽ അഹമ്മദ്ഷാ (21) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 29ന് പ്ലസ് വൺ വിദ്യാർഥിനിയായ പെൺകുട്ടിയെ കാണാനില്ലെന്ന് രക്ഷാകർത്താക്കൾ പരാതി നൽകിയതിെൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് ബലാത്സംഗവിവരം അറിയുന്നത്. ഇൗ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കഴിഞ്ഞദിവസം നല്ലില സ്വദേശിയായ ഹൃദയ് (19), പള്ളിമൺ സ്വദേശി ജയകൃഷ്ണൻ (21), പഴഞ്ഞാലം സ്വദേശി റഫീഖ് (22), നെടുമ്പന, മുട്ടക്കാവ് സ്വദേശി അഭിജിത് (21) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
നാലുപേരും റിമാൻഡിലാണ്. വർക്കല സ്വദേശികളായ മൂന്നുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൂയപ്പള്ളി എസ്.ഐ വിനോദ് ചന്ദ്രൻ, എസ്.ഐ രാജൻ ബാബു, എ.എസ്.ഐമാരായ വിജയകുമാർ, അനിൽകുമാർ, ബിജു എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.