പി. രാജേന്ദ്രപ്രസാദ് ഡി.സി.സി പ്രസിഡൻറായി ചുമതലയേറ്റു
text_fieldsകൊല്ലം: ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ പ്രസിഡൻറായി പി. രാജേന്ദ്രപ്രസാദ് ചുമതലയേറ്റു. ഗ്രൂപ് വ്യത്യാസമില്ലാതെ നേതാക്കളും പ്രവർത്തകരും പങ്കെടുത്ത ചടങ്ങിലായിരുന്നു സ്ഥാനമേൽക്കൽ. അനുമോദന സമ്മേളനം കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് പഠിക്കാൻ പാർട്ടി നിയോഗിച്ച സമിതികളുടെ റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിെൻറ പ്രവർത്തനത്തിൽ കാതലായ മാറ്റം ഉണ്ടാക്കാനുള്ള ആക്ഷൻ പ്ലാൻ തയാറാക്കിയിട്ടുണ്ട്. കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളുടെ പുനഃസംഘടന ഇൗ മാസം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിന്ദു കൃഷ്ണ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, പി.സി. വിഷ്ണുനാഥ് എം.എൽ.എ, യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി. രാജൻ, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ, കെ.പി.സി.സി വൈസ് പ്രസിഡൻറുമാരായ ശൂരനാട് രാജശേഖരൻ, മോഹൻ ശങ്കർ, സംസ്ഥാന നേതാക്കളായ എ. ഷാനവാസ്ഖാൻ, ജ്യോതികുമാർ ചാമക്കാല, എം.എം. നസീർ, ജി. രതികുമാർ, മുൻ ഡി.സി.സി പ്രസിഡൻറ് ജി. പ്രതാപവർമ തമ്പാൻ, ഭാരതിപുരം ശശി, പി. ജർമിയാസ്, സൂരജ് രവി, സൈമൺ അലക്സ്, എഴുകോൺ നാരായണൻ, ആർ. രാജശേഖരൻ, നടുക്കുന്നിൽ വിജയൻ, പി.കെ. ശ്രീദേവി, ബിന്ദു ജയൻ, എസ്. വിപിനചന്ദ്രൻ എന്നിവർ പങ്കെടുത്തു.
പ്രസിഡൻറുമാരിൽ വനിതയില്ലാത്തത് സങ്കടകരം –ബിന്ദു കൃഷ്ണ
കൊല്ലം: ഡി.സി.സി പ്രസിഡൻറുമാരിൽ ഒരു വനിതപോലും ഇല്ലെന്ന ദുഃഖത്തോടെയാണ് പടിയിറങ്ങുന്നതെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു. വനിതകൾ ഇല്ലാതെ പോയത് ഏതെങ്കിലും നേതാവിെൻറ കുറ്റമെന്ന് പറയാനാകില്ല. എ.ഐ.സി.സി നിയോഗിക്കുന്ന എല്ലാ കമ്മിറ്റികളിലും വനിത പ്രാതിനിധ്യം ഉറപ്പാക്കുന്നുണ്ട്. വരുംകാല രാഷ്ട്രീയത്തിൽ കുറവ് നികത്തുമെന്നാണ് പ്രതീക്ഷ. സി.പി.എം, സി.പി.ഐ കക്ഷികളിലും ജില്ലയിൽ താക്കോൽസ്ഥാനത്ത് വനിതകളില്ല. ഇത് വനിതകളുടെ രാഷ്ട്രീയ പ്രതിസന്ധിയാണെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.