'െജൻറിൽമാൻ പൊളിറ്റീഷ്യൻ' ഇനി ഡി.സി.സി തലപ്പത്തേക്ക്
text_fieldsകൊല്ലം: മൂന്നുപതിറ്റാണ്ടിെൻറ അധ്യപന പരിചയും ദീർഘകാലത്തെ ജനസേവനവും കൈമുതലാക്കിയ മുതിർന്ന നേതാവ് പി. രാജേന്ദ്രപ്രസാദ് ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. പൊതുപ്രവർത്തനത്തിനുള്ള അംഗീകാരമായാണ് ഇൗ സ്ഥാനലബ്ദിയെന്ന് അദ്ദേഹം പ്രതികരിച്ചു. നിലവിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയായ പി. രാജേന്ദ്രപ്രസാദ് പ്രഥമാധ്യാപകനായി വിരമിച്ചയാളാണ്. കരുനാഗപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറാണ് (2000-05). 'െജൻറിൽമാൻ പൊളിറ്റീഷ്യൻ' വിശേഷണമുള്ള അദേഹം കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പൊതുപ്രവർത്തന രംഗത്തേെക്കത്തിയത്. തേവലക്കര ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസവും തുടർന്ന് കൊല്ലം എസ്.എൻ കോളജിൽ കലാലയ വിദ്യാഭ്യാസം. തുടർന്ന് ബി.എഡും നേടി.
1968 മുതൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്, 1973ൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്, നിയോജക മണ്ഡലം പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഡി.സി.സി എക്സിക്യൂട്ടിവ് അംഗമായും 10 വർഷക്കാലം കുന്നത്തൂർ നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാനുമായി. ഡി.സി.സി ജനറൽ സെക്രട്ടറി, കിസാൻ കോൺഗ്രസ് ജില്ല പ്രസിഡൻറ്, പ്രൈവറ്റ് ഗ്രാഡ്ജുവേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. കരുനാഗപ്പള്ളി താലൂക്ക് റൂറൽ ഹൗസിങ് സൊസൈറ്റിയുടെ ഡയറക്ടറായിരുന്നു. സംസ്ഥാന പ്ലാനിങ് ബോർഡ് 12ാമത് പ്ലാനിങ് റിഫോംസ് കമ്മിറ്റി അംഗമായും പഞ്ചായത്തീരാജ് സംഘത്തിെൻറ ജില്ല പ്രസിഡൻറായും എസ്.എൻ.ഡി.പി യോഗം ഡയറക്ടറായും പ്രവർത്തിച്ചു. നിലവിൽ കിസാൻ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറും ജനമിഷൻ ജില്ല സെക്രട്ടറിയുമാണ്. 1979ലും 1986ലും മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡൻറായി. 1995-2010 വരെ ബ്ലോക്ക് പഞ്ചായത്തംഗമായി.
1968 മുതൽ 2002 വരെ 34 വർഷക്കാലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ അധ്യാപകനായിരുന്നു. 2002ൽ ഹെഡ്മാസ്റ്ററായി വിരമിച്ചു. മൈനാഗപ്പള്ളി പഞ്ചായത്തിലെ കോവൂർ സ്വദേശിയാണ് പി. രാജേന്ദ്രപ്രസാദ്. പിതാവ് കർഷകനായിരുന്ന ടി.കെ. പുരുഷോത്തമനും മാതാവ് മുൻ പ്രഥമാധ്യാപിക എ. ജാനകിയുമാണ്. റിട്ട.ഹൈസ്കൂൾ അധ്യാപിക പി. വസന്തകുമാരിയാണ് ഭാര്യ. ഏകമകൾ മേഘാ പ്രസാദ് ഡോക്ടറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.