മോട്ടോറുകളും ഇരുമ്പുപാളികളും നശിക്കുന്നു
text_fieldsപരവൂർ: പുനർനിർമാണത്തിന്റെ ഭാഗമായി ചീപ്പിൽ നിന്നും ഇളക്കി മാറ്റിയ മോട്ടോറുകളും, ഇരുമ്പുപാളികളും റോഡരികിൽ കിടന്ന് നശിക്കുന്നു. പരവൂർ പൊഴിക്കര ചീപ്പിന്റെ പുനർനിർമാണത്തിനായി ഇളക്കി മാറ്റിയ ലക്ഷങ്ങൾ വിലവരുന്ന മോട്ടോറുകളും ഇരുമ്പുപാളികളുമാണ് കൊല്ലം-പരവൂർ തീരദേശ റോഡരികിൽ പൊഴിക്കര ചീപ്പിനടുത്തു കിടന്നുനശിച്ച് കൊണ്ടിരിക്കുന്നത്. ചീപ്പിന്റെ ഷട്ടറുകൾ ഉയർത്തുന്നതിനായി ഉപയോഗിച്ചിരുന്നതാണ് മോട്ടോറുകളും ഷട്ടറുകളും.
ലക്ഷങ്ങൾ വിലവരുന്ന ഇവയിൽ ഏതാനും ഭാഗങ്ങൾ മോഷ്ടാക്കൾ കടത്തിക്കാണ്ടുപോയതായും നാട്ടുകാർ പറയുന്നു. ചീപ്പിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ മഴക്കാലത്ത് നിർത്തിവെച്ചിരുന്നു. മഴക്കാലം കഴിഞ്ഞാലുടൻ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്ന് പറഞ്ഞിരുന്നതെങ്കിലും ഇതുവരെയും തുടങ്ങിയിട്ടില്ല. ഷട്ടറുകൾ ഇല്ലാത്തതിനാൽ കായലിലെ വെള്ളം കടലിലേക്ക് ഒഴുകി കൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.