Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightParavoorchevron_rightനെടുങ്ങോലം സർക്കാർ...

നെടുങ്ങോലം സർക്കാർ ആശുപത്രി പ്രവർത്തനം പ്രതിസന്ധിയിൽ

text_fields
bookmark_border
നെടുങ്ങോലം സർക്കാർ ആശുപത്രി പ്രവർത്തനം പ്രതിസന്ധിയിൽ
cancel
camera_alt

നെ​ടു​ങ്ങോ​ലം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ഷീ​റ്റ് ഇ​ട്ട ഓ​ഫി​സ് കെ​ട്ടി​ടം

പ​ര​വൂ​ർ: സു​ര​ക്ഷി​ത​മാ​യ ഓ​ഫി​സ് കെ​ട്ടി​ട​മോ ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രോ ഇ​ല്ല, നെ​ടു​ങ്ങോ​ലം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം പ്ര​തി​സ​ന്ധി​യി​ൽ.

നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ട​ത്തി​ലാ​ണ് ഓ​ഫി​സ് പ്ര​വ​ർ​ത്ത​നം. മൂ​ന്ന് മു​റി​ക​ളും വ​രാ​ന്ത​യും ചെ​റി​യ ഇ​ട​നാ​ഴി​യു​മാ​ണ് ഇ​ടു​ങ്ങി​യ കെ​ട്ടി​ട​ത്തി​നു​ള്ള​ത്. സൂ​പ്ര​ണ്ട്, മൂ​ന്ന് ക്ല​ർ​ക്ക്, എ​ൻ​ട്രി ഓ​പ​റേ​റ്റ​ർ, ഓ​ഫി​സ് അ​സി​സ്റ്റ​ന്റ്, പി.​ആ​ർ.​ഒ എ​ന്നി​വ​രാ​ണു​ള്ള​ത്. ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് പ്ര​ത്യേ​കം മു​റി​യി​ല്ലാ​ത്ത​തി​നാ​ൽ സൂ​പ്ര​ണ്ടി​ന് മു​ന്നി​ൽ പ​രാ​തി​യു​മാ​യി രോ​ഗി​ക​ളെ​ത്തു​മ്പോ​ൾ മ​റ്റ് ഓ​ഫി​സ് പ്ര​വ​ർ​ത്ത​ന​ത്തെ​യും ബാ​ധി​ക്കും.

പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി​രു​ന്ന കാ​ല​ത്ത് ഒ.​പി​യും ഫാ​ർ​മ​സി​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. പൈ​തൃ​ക സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ലാ​ണ് കെ​ട്ടി​ടം നി​ല​നി​ർ​ത്തു​ന്ന​ത്. അ​ടു​ത്തി​ടെ ഓ​ട്​ മാ​റ്റി ഷീ​റ്റ് മേ​ഞ്ഞെ​ങ്കി​ലും കെ​ട്ടി​ടം പു​തു​ക്കി​യി​ല്ല. വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും ദ്ര​വി​ച്ച നി​ല​യി​ലാ​ണ്. എ​ലി​ശ​ല്യം രൂ​ക്ഷ​മാ​യ​തി​നാ​ൽ ഫ​യ​ലു​ക​ൾ പു​റ​ത്തു​വെ​ക്കാ​നാ​കി​ല്ല. ക​മ്പ്യൂ​ട്ട​ർ വ​യ​റു​ക​ളും എ​ലി ന​ശി​പ്പി​ക്കു​ന്നു.

ജീ​വ​ന​ക്കാ​രു​ടെ അ​പ​ര്യാ​പ്‌​ത​ത​യാ​ണ് മ​റ്റൊ​രു പ്ര​ശ്‌​നം. പ​ഴ​യ സ്‌​റ്റാ​ഫ് പാ​റ്റേ​ണി​ലാ​ണ് ഇ​പ്പോ​ഴും പ്ര​വ​ർ​ത്ത​നം. ഡോ​ക്ട‌​ർ​മാ​രും ന​ഴ്‌​സു​മാ​രും മ​റ്റു ജീ​വ​ന​ക്കാ​രും ആ​വ​ശ്യ​ത്തി​നി​ല്ലാ​ത്ത​തി​നാ​ൽ താ​ൽ​ക്കാ​ലി​ക​ക്കാ​രാ​ണ്​ ആ​ശ്ര​യം. 13 ഡോ​ക്ട​ർ​മാ​ർ വേ​ണ്ടി​ട​ത്ത് അ​ഞ്ച് സ്ഥി​രം ഡോ​ക്ട​ർ​മാ​രും നാ​ല് എ​ൻ.​എ​ച്ച്.​എം ഡോ​ക്ട​ർ​മാ​രു​മാ​ണു​ള്ള​ത്. മൂ​ന്ന് ഗൈ​ന​ക്കോ​ള​ജി ഡോ​ക്ട​ർ​മാ​രാ​ണ് മു​മ്പു​ണ്ടാ​യി​രു​ന്ന​ത്. സ​ർ​ജ​ന്റെ സേ​വ​നം ദി​വ​സ​വും ഉ​ണ്ടാ​യി​രു​ന്നു. നി​ല​വി​ൽ ഇ​ത് ആ​ഴ്ച​യി​ൽ മൂ​ന്ന് ദി​വ​സ​മാ​യി. ഫി​സി​ഷ്യ​ൻ ഇ​ല്ലാ​ത്ത​തി​നാ​ൽ കി​ട​ത്തി ചി​കി​ത്സ​യും കു​റ​വാ​ണ്. അ​ഞ്ച് വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ആ​ശു​പ​ത്രി​യി​ൽ അ​സ്ഥി​രോ​ഗ വി​ഭാ​ഗം ഡോ​ക്ട​ർ ഇ​ല്ല. ഇ​തി​നാ​ൽ, അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടെ​ത്തു​ന്ന​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് വി​ടു​ക​യാ​ണ്. ദി​വ​സ​വും ആ​യി​ര​ത്തി​ലേ​റെ രോ​ഗി​ക​ൾ ഒ.​പി​യി​ൽ എ​ത്തു​ന്നു​ണ്ട്. ഇ​വ​ർ​ക്ക് മ​തി​യാ​യ സേ​വ​നം ല​ഭ്യ​മാ​കു​ന്നി​ല്ല.

ഡോ​ക്ട​ർ​മാ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ ചി​ല ദി​വ​സ​ങ്ങ​ളി​ൽ ഒ.​പി പ്ര​വ​ർ​ത്ത​വും ത​ട​സ്സ​പ്പെ​ട്ടി​ട്ടു​ണ്ട്. നേ​ത്ര​രോ​ഗം, ഇ.​എ​ൻ.​ടി, സ​ർ​ജ​ൻ, ത്വ​ക്ക് രോ​ഗം തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലും സ്പെ​ഷ​ലി​സ്‌​റ്റ് ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മ​ല്ല. ഡ​യാ​ലി​സി​സ്, ഇ.​സി.​ജി, റേ​ഡി​യോ​ള​ജി തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ൽ മു​ൻ​സി​പ്പാ​ലി​റ്റി നി​യ​മി​ച്ച താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്. ഓ​പ​റേ​ഷ​ൻ സൗ​ക​ര്യ​ങ്ങ​ളും നി​ല​വി​ലി​ല്ല.

ഡ​യാ​ലി​സി​സ് ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ രോ​ഗി​ക​ൾ​ക്ക് ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ട്ടാ​ൽ തി​ര​ക്കേ​റി​യ ഒ.​പി വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് ഡോ​ക്ട‌​ർ എ​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഡോ​ക്‌​ട​ർ എ​ത്താ​ൻ വൈ​കു​ന്ന​ത് പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു.

നി​ല​വി​ലു​ള്ള ഒ​രു ഡ​യാ​ലി​സി​സ് യൂ​നി​റ്റി​ൽ മൂ​ന്ന് ഷി​ഫ്റ്റു​ക​ളാ​യാ​ണ് ഡ​യാ​ലി​സി​സ് ന​ട​ത്തു​ന്ന​ത്. ആ​റ്​ ന​ഴ്സു‌​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ നാ​ല്​ പേ​ർ മാ​ത്ര​മേ യൂ​നി​റ്റി​ലു​ള്ളൂ. താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഡ​യാ​ലി​സി​സ് ന​ട​ത്തു​ന്ന​ത്. ആ​രോ​ഗ്യ മ​ന്ത്രി ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ചു ഡ​യാ​ലി​സി​സ് കേ​ന്ദ്ര​ത്തി​ൽ വി​ദ​ഗ്ധ ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് മാ​സ​ങ്ങ​ളാ​യി​ട്ടും ന​ട​പ​ടി​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam News
News Summary - Nedungolam government hospital is in crisis
Next Story