ലൈഫ് ഗാർഡുകളും പൊലീസുമില്ല; ബീച്ചുകളിൽ അപകടക്കെണി
text_fieldsപരവൂർ: ലൈഫ് ഗാർഡുകളില്ലാത്തതിനാൽ പരവൂർ മേഖലയിലെ നാലു ബീച്ചുകളിൽ അപകടം പതിയിരിക്കുന്നു. അടുത്തിടെ പൊഴിക്കരയിൽ കടലിൽ അകപ്പെട്ടവരെ രക്ഷപെടുത്തിയ യുവാവ് തിരയിൽപ്പെട്ട് മരിച്ചു.
പ്രധാന ബീച്ചുകളായ പൊഴിക്കര, മയ്യനാട് മുക്കം, പരവൂർ തെക്കുംഭാഗം, കാപ്പിൽ ബീച്ചുകളിലാണ് ലൈഫ് ഗാർഡുകൾ ഇല്ലാത്തത്. മുക്കം ബീച്ച് മയ്യനാട് പഞ്ചായത്തിലും ബാക്കിയുള്ളവ പരവൂർ നഗരസഭയുടെ അധീനതയിലുമാണ്. വർഷങ്ങളായി ലൈഫ് ഗാർഡ് നിയമനം നടത്താതെയാണ് ബീച്ച് ടൂറിസത്തെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്. ഓരോ അപകടമുണ്ടാകുമ്പോഴും നടപടിയുണ്ടാവുമെന്ന് പറയുന്ന അധികൃതർ പിന്നീട് തിരിഞ്ഞു നോക്കാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
കൂടുതൽ സന്ദർശകരെത്തുന്ന തെക്കുംഭാഗം, കാപ്പിൽ ബീച്ചുകളിലും ലൈഫ് ഗാർഡില്ല. ബീച്ചിൽ അപകടമുണ്ടായാൽ പരവൂർ ഫയർഫോഴ്സാണ് എത്തുന്നത്. പലപ്പോഴും ബീച്ചുകളിലെത്തുന്നവരെ നിയന്ത്രിക്കാൻ ആളില്ലാത്തതാണ് വലിയ അപകടങ്ങൾക്ക് വഴി വെക്കുന്നത് അടിയന്തിരമായി ലൈഫ് ഗാർഡുകളെയും ജീവൻരക്ഷാ ഉപകരണങ്ങളും വേണമെനാനണ് ആവശ്യം. ബീച്ചുകളിൽ പൊലീസ് സാന്നിധ്യം ഇല്ലാത്തതും ആളുകൾ കടലിൽ ഇറങ്ങുന്നതിന് കാരണമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.