മഴ പെയ്താൽ പുറത്തിറങ്ങാനാകാതെ പറവൂരിൽ ഒരു കുടുംബം
text_fieldsപറവൂർ: മഴക്കാറ് കണ്ടാൽ മനസ്സിൽ ആധിയാണ് നഗരസഭ അഞ്ചാം വാർഡിലെ മോഹൻ കുമാറിനും കുടുംബത്തിനും. മഴ ചെറുതായി പെയ്താൽപ്പോലും വീടിന് നാലുവശവും വെള്ളം നിറയും. പുറത്തിറങ്ങാൻ മറ്റു മാർഗങ്ങളില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ വീടിനകത്തേക്കും വെള്ളം കയറി.
നഗരത്തിൽ ടൗൺ ഹാളിന് പടിഞ്ഞാറ് ഭാഗത്ത് റോഡിലാണ് കൊട്ടാരപ്പാട്ട് വീട്ടിൽ മോഹൻകുമാർ ഭാര്യക്കും മകനും പ്രായമായ അമ്മക്കുമൊപ്പം താമസിക്കുന്നത്.
മഴ കനത്താൽ കുടുംബത്തെ തറവാട് വീട്ടിലേക്ക് മാറ്റിത്താമസിപ്പിക്കാറാണ് പതിവ്. നിലവിൽ മഴ തുടർന്നാൽ വീട്ടുപകരണങ്ങൾ ഉൾപ്പെടെ നശിക്കാൻ സാധ്യത ഏറെയാണ്. കൊട്ടാരപ്പാട്ട് റോഡിലും സമീപെത്ത അമ്പാട്ട് റോഡിലും രണ്ട് കലുങ്കുകൾ തകർന്നിട്ട് നാളേറെയായി.
പല തവണ പരാതിപ്പെട്ടിട്ടും നഗരസഭ ഭരണാധികാരികൾക്ക് അനക്കമില്ല. കലുങ്കിെൻറ തകർച്ച മൂലം വെള്ളം ഒഴുക്കിപ്പോകുന്നതിന് തടസ്സം നേരിടുന്നതാണ് പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാക്കുന്നത്. പുനർനിർമാണം ഉടൻ നടത്തണമെന്ന് സമീപവാസികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.